മക്കള്‍ രാഷ്ട്രീയം വാതോരാതെ വിമര്‍ശിച്ചിരുന്ന പി.സി. ജോര്‍ജും മക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചാണ് പി.സി. ജോര്‍ജും മക്കള്‍ രാഷ്ട്രീയത്തിന് നേത്യത്വം നല്‍കുന്ന നേതാക്കളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രയല്‍ മത്സരമായിട്ടാണ് ഈ മത്സരത്തെ പി.സി. കാണുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ ഷോണ്‍ സ്ഥാനാര്‍ഥിയാകുമെന്നു പൂഞ്ഞാറില്‍ സംസാരമുണ്ടായിരുന്നു.രണ്ടാം ദിനം പിതാവായ പി.സി. ജോര്‍ജ് തന്നെ ഇക്കാര്യം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു.കേരള ജനപക്ഷം സെക്കുലര്‍ ത്രിതലപഞ്ചായത്ത് ആദ്യഘട്ടം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത് ഡിവിഷ നില്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.എയുടെ മകനും യുവജനപക്ഷം നേതാവുമായ അഡ്വ.ഷോണ്‍ ജോര്‍ജ്ജിനെ യാണ് പാര്‍ട്ടി ഇത്തവണ മല്‍സര രംഗത്തിറക്കുന്നത്. 20 വര്‍ഷമായി വിദ്യാര്‍ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കുകളിലൊന്നായ മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെഎസ്‌സിയുടെ സ്ഥാനാര്‍ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. അവിഭക്ത കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആയിരുന്നു.കഴിഞ്ഞ തവണ പി സി ജോര്‍ജിന്റെ പാര്‍ട്ടിക്കാരിയായ പരേതയായ ലിസി സെബാസ്റ്റിനായിരുന്നു വിജയിച്ചത്. ജോസ് വിഭാഗത്തിലെ നിര്‍മ്മല ജിമ്മിയെ ആയിരുന്നു തോല്‍പ്പിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....