നിലമ്പൂര്‍ പോത്തുകല്‍ നെട്ടികുളത്ത് വീട്ടമ്മയെയും മക്കളെയെയും മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കണ്ട സംഭവത്തില്‍ കുടുംബ വഴക്കാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. രഹ്ന, മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുന്‍, എന്നിവരാണ് മരിച്ചത്. രഹ്ന(39)മക്കളായ ആദിത്യന്‍, (12 ) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മുണ്ട് ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തെരച്ചിലില്‍ ഇവര്‍ വീട്ടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് പൊലീസ് സഹായത്തോടെ ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ ഓരോത്തരെയും തൂക്കിയ ശേഷമാണ് രഹ്ന തൂങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇവര്‍ ആറ് മാസം മുന്‍പാണ് നെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ടാപ്പിംഗ് തൊഴിലാളിയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....