കെ എം മാണിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ കോണ്‍ഗ്രസ് ആയുധമാക്കിയ ബിബിജു രമേശിന്റെ ആരോപണങ്ങള്‍ ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും തിരിഞ്ഞു കൊത്തുന്നു.
ജോസ് കെ മാണി യു ഡി എഫ് വിട്ട സമയത്ത് ബിജു വീണ്ടും നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ബാറുടമ ബിജു രമേശിന്റെ ഈ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി.
രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറി.
പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ഈ കേസിനെ രാഷ്ട്രീയ പ്രേരിതം എന്നു പറഞ്ഞ് ചെന്നിത്തലയ്ക്ക് തള്ളിക്കളയാന്‍ പറ്റില്ല. ഇതേ സമാന ആരോപണത്തിലാണ് കെ എം മാണിക്കെതിരെ വിജിലന്‍സ് കേസ് എടുത്ത് കോടതിവരെ ചെന്ന നിയമയുദ്ധമായി മാറിയത്. ആ കേസിന്റെ പിന്നാം പുറം കൂടി അന്വേഷിക്കാന്‍ പുതിയ സാഹചര്യത്തില്‍ വഴിപ്പെട്ടേക്കാം.
ഇപ്പോള്‍ ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുന്ന ജോസ് കെ മാണി ബാര്‍ കോഴയില്‍ തങ്ങളുടെ പാര്‍ട്ടി ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു എന്ന് പറയുന്നുണ്ട്. പുതിയ അന്വേഷണം തുടങ്ങിയാല്‍ അത്തരം തെളിവുകളും ഏജന്‍സിക്ക് മുന്നിലേക്ക് എത്തും.
ഒരുക്കല്‍ താന്‍ ഉപയോഗിച്ച അതേ ആയുധം തനിക്കെതിരെ തിരിയുമ്പോള്‍ പ്രതിരോധത്തിന് പരിചതേടുകയാണ് ചെന്നിത്തല. ഇക്കാര്യത്തില്‍ എ ഗ്രൂപ്പിന്റെയോ, കെ പി സി സി നേതൃത്വത്തിന്റെയോ പിന്‍തുണ ചെന്നിത്തല പ്രതീക്ഷിക്കുന്നില്ല. കാരണം ചെന്നിത്തലയെ വെട്ടി മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള കളികളിലാണ് ഇവര്‍ എല്ലാം അതുകൊണ്ട് സി പി എം നീക്കത്തേക്കാള്‍ ചെന്നിത്തലയ്ക്ക് വിനയാവുക പാര്‍ട്ടിക്കാരുടെ നിലപാടുകളാണ്.
ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ രംഗത്ത് ഇറക്കി രാഷ്ട്രീയ പ്രേരിതമായ നീക്കം എന്ന രീതിയില്‍ പ്രചരണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....