ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ ഉച്ചക്കുശേഷമാണ് കമറുദ്ദീനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിട്ടത്. 11ന് വൈകുന്നേരം മൂന്ന് മണിവരെയാണ് കസ്റ്റഡി കാലാവധി. കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അന്ന് പരിഗണിക്കും. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് കമറുദ്ദീന്‍.
13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു. കമറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കമറുദ്ദീന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഡിസിസി മുന്‍ പ്രസിഡണ്ടുമായ അഡ്വ. സി.കെ. ശ്രീധരന്‍ കോടതിയില്‍ ഹാജരായി. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കമറുദ്ദീന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത് കണക്കിലെടുത്ത് എംഎല്‍എയെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30ന് കമറുദ്ദീനെ കോടതിയില്‍ എത്തിക്കുകയായിരുന്നു. തട്ടിപ്പ് നടന്നിട്ടില്ലെന്നും സിവില്‍ കേസ് മാത്രമാണെന്നും അതുകൊണ്ടുതന്നെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കമറുദ്ദീന്റെ അഭിഭാഷകന്‍ വാദിച്ചു. ബിസിനസില്‍ നിക്ഷേപം നടത്തിയതിന്റെ ലാഭവിഹിതം നല്‍കിയിരുന്നതായും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കോടതി കമറുദ്ദീനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എം.സി കമറുദ്ദീന്‍ ആവര്‍ത്തിച്ചിരുന്നത്. എല്ലാം ഫാഷന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പൂക്കോയ തങ്ങളാണ് ചെയ്തതെന്നും കമറുദ്ദീന്‍ പറഞ്ഞിരുന്നു. അതേ സമയം ഒളിവില്‍പോയ പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍ ഇവരും ഒളിവിലായതിനെതുടര്‍ന്ന് ഇവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങളും മകനും വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....