പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 12 ാം വാര്‍ഡ് ശ്രദ്ധ പിടിച്ച് പറ്റുന്നത് മത്സരരംഗത്ത് ഇറങ്ങിയ സ്ഥാനാര്‍ത്ഥികളുടെ പേരു കൊണ്ടാണ് . മൂന്ന് മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത് നിഷമാരെയാണ്. ആദ്യം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങിയത് കോണ്‍ഗ്രസാണ് . മുന്നണിയില്‍ കോണ്‍ഗ്രസിന് ആണ് സീറ്റ് എന്ന് വ്യകതമായതോടെ നിഷ ഷാജി പുളിക്കക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ സിപിഎമ്മും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു . നിഷ സാനുവിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. നിഷമാര്‍ തമ്മിലുള്ള പോരാട്ടമാകും ഇവിടെ എന്ന് ഉറപ്പായതിന് പിന്നാലെ ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നിഷാ വിജിമോനാണ് ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.
എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അധ്യാപികമാരാണെന്ന പ്രത്യേകതയും ഉണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി നിഷ ഗ്രാഫിക് ഡിസൈനറാണ്. വാര്‍ഡില്‍ തന്നെ ജനിച്ച് വളര്‍ന്ന് നിഷാ ഷാജി വ്യക്തി ബന്ധങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മത്സരരംഗത്ത് എത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ തെക്കക്കര മുന്‍ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് ടി.എസ് സ്നേഹാധനന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തികാണിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിഷ സാനു പ്രചരണം നടത്തുന്നത്.
സാധാരണ അപരന്മാരെക്കൊണ്ടുള്ള ശല്ല്യമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്നതെങ്കില്‍ കടലാഡിമറ്റം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിലെ സാദൃശ്യം ആണ് കൗതുകമാന്നത്. തൊട്ടടുത്ത ഏഴാം വാര്‍ഡിലും സ്ഥിതി ഭിന്നമല്ല. ജനപക്ഷത്തിന് വേണ്ടി ആനിയമ്മ സണ്ണി ജനവിധി തേടുമ്പോള്‍ എല്‍ഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ആനിയമ്മ ജോസഫാണ്. സ്ഥാനാര്‍ഥികളുടെ പേരിലെ സാദൃശ്യം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ഈ രണ്ടു വാര്‍ഡുകളെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....