News Beyond Headlines

07 Thursday
May

സുരേന്ദ്രന് അന്ത്യശാസനം പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ അഴിച്ചുപണി

കേരള ബിജെപിയിലെ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തില്ലങ്കില്‍ കേന്ദ്രനേതൃത്വം ഇടപെടുമെന്ന് ബിജെപി ദേശീയ പ്രസിഡിന്റ്.
തിരഞ്ഞെടുപ്പില്‍ ഇതേ രീതിയില്‍ പോയാല്‍ അഞ്ചുവര്‍ഷം മുന്‍പ് ലഭിച്ച സീറ്റ് പോലും ലഭിക്കില്ലന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്.
ബി ജെ പി ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് ഒരു ജില്ലകളിലും പാര്‍ട്ടി വേദി ലഭിക്കാതിരുന്ന സുരേന്ദ്രനെ കേന്ദ്രനേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ ഡി എ യോഗം വിളിച്ച് ബി ഡി ജെ എസ് നേതാക്കളുമായി ബന്ധുണ്ടാക്കി കൊടുത്തത് തുഷാര്‍ ആയിരുന്നു. അതിനുശേഷമാണ് സുരേന്ദ്രനെ മുരളീധരന്റെ അളികളും പരിപാടികള്‍ക്ക് വിളിച്ചു തുടങ്ങിയത്.
സംസ്ഥാനത്തെ പാര്‍ടിയെ യോജിപ്പോടെ കൊണ്ടുപോകണമെന്ന് സുരേന്ദ്രനോട് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയപ്പോഴാണ് സുരേന്ദ്രനോട് നദ്ദ നയം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ സംസ്ഥാന നേതൃയോഗം ഉടന്‍ചേരും. അതിനു മുന്‍പ് ആര്‍ എസ് എസ് നേതാക്കളെ കാണാനും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ തമ്മിലടിയില്‍ ഇടപെടില്ലെന്ന് ആര്‍എസ്എസിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയത്.തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപി ഒഴികെ പ്രധാന പാര്‍ടികളെല്ലാം നേതൃയോഗങ്ങള്‍ ചേര്‍ന്നു. ശോഭ സുരേന്ദ്രന്‍, പി എം വേലായുധന്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചു. മുതിര്‍ന്ന നേതാക്കളും ഇവരെ ആനുകൂലിച്ചതോടെ ഔദ്യോഗിക പക്ഷം ആശങ്കയിലായി. 24നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതിയുമയച്ചു. പ്രശ്നത്തില്‍ ഇടപെടാനാവശ്യപ്പെട്ട് കെ സുരേന്ദ്രനും വി മുരളീധരനും ആര്‍എസ്എസ് ആസ്ഥാനത്തെത്തി സഹായംതേടി. എന്നാല്‍ ഇടപെടാന്‍ ആര്‍എസ്എസ് തയ്യാറായില്ല. പകരം ഉടന്‍ പരിഹാരം കാണണമെന്ന നിര്‍ദേശമാണ് സുരേന്ദ്രന് നല്‍കിയത്. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വീണ്ടും അഴിച്ചു പണിയുമെന്ന് കേന്ദ്ര നതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....