കെ കരുണാകരനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇറക്കാന്‍ കെ മുരളീധരനെ ആയുധമാക്കിയതുപോലെ ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ ചാണ്ടി ഉമ്മന്റെ പേര് ഉയത്തി ഐ ഗ്രൂപ്പിന്റെ നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ കൈ ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തന്റെ വഴി സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാപഞ്ചായത്തിലേക്ക് ചാണ്ടി ഉമ്മന്റെ പേര് വലിച്ചിഴച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പുതുപ്പള്ളിയില്‍ അടുത്ത തവണ ഉമ്മന്‍ ചാണ്ടിക്ക് പകരം ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്തയും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.
ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ അവസാന നിമിഷം പുതുപ്പള്ളിയില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കി ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുമെന്നാണ് ഐ ഗ്രൂപ്പ് പ്രചാരണം . അതേ സമയം, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ എ വിഭാഗം എംഎല്‍എമാര്‍ക്ക് ഭൂരിപക്ഷം വന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്. അത് മകനെ ഉയത്തി തന്നെ വെട്ടുകയാണ് രമേശ് ചെന്നിത്തല.
എന്നാല്‍ ഈ വാര്‍ത്തകള്‍ അപ്പാടെ നിഷേധിക്കുകയാണ് ചാണ്ടി ഉമ്മന്‍ താന്‍ മത്‌സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലന്നും, മത്‌സരിക്കുന്നത് ശരിയാകില്ലന്നുമാണ് ചാണ്ടി ഉമ്മന്‍ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു പക്ഷെ അടുത്ത കോട്ടയം ലോക് സഭാസീറ്റില്‍ ചാണ്ടി ഉമ്മന്‍ മത്‌സരിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പുതുപ്പള്ളി സീറ്റില്‍ ചാണ്ടി ഉമ്മന്‍ മത്‌സരിച്ചാല്‍ പിന്നെ കോട്ടയം രാഷ്ട്രീയത്തില്‍ മകന് സീറ്റ് കൊടുത്തു തങ്ങളെ അവഗണിച്ചു എന്ന പരിഭവം ഉമ്മന്‍ചാണ്ടിക്ക കേള്‍ക്കേണ്ടിവരും.
ഇപ്പോള്‍ തന്നെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റികളില്‍ കെ സി ജോസഫ് എം എല്‍ എ ആഗ്രഹം പ്രകടിപ്പിച്ചു എന്ന വാര്‍ത്തകള്‍ വന്നതോടെ രണ്ടാം നിരനേതാക്കള്‍ പലരും ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട് തങ്ങളുടെ അനിഷ്ടം അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ ജോസഫിന് 9 സീറ്റ് നല്‍കിയതിലും എ ഗ്രൂപ്പ് ജില്ലാ നേതാക്കള്‍ക്ക് അനിഷ്മുണ്ട്. മകന്‍ കൂടി സ്ഥാനാര്‍ത്ഥി ആയാല്‍ പാര്‍ട്ടിക്കുള്ളില്‍ അത് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി ആകും. അതാണ് കോട്ടയത്ത് ചെന്നിത്തലയും കൂട്ടരും ആഗ്രഹിക്കുന്നത്.
ജോസ് കെ.മാണി മുന്നണി വിട്ട സാഹചര്യത്തില്‍ ഇക്കുറിയും യുഡിഎഫിന്റ കരുത്ത് ചോര്‍ന്നില്ലെന്ന് തെളിയിക്കണം എന്ന രീതിയിലാണ് ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി എന്ന നീക്കത്തിന് മുതിര്‍ന്ന നേതാക്കള്‍ പിന്‍തുണ നല്‍കുന്നത്.
വിദ്യാഭ്യാസ കാലത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നേതാവായിരുന്നു ചാണ്ടി ഉമ്മന്‍. സോളാര്‍ കേസിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുത്ത ചാണ്ടി ഉമ്മനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രചരണം ശക്തമാക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറിയായി ചാണ്ടി ഉമ്മന്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....