കൊച്ചി : സംഘപരിവാര്‍ സംഘടനകള്‍ ആചാരങ്ങള്‍കക് വേണ്ടി മുറവിളികൂട്ടുമ്പോള്‍ അവരുടെ രാഷ്ട്രീയ സഹയാത്രികനായ വെള്ളാപ്പള്ളി ആചാരങ്ങള്‍ക്കെതിരെ രംഗത്തുവന്നു.
കേരളകൗമുദിയില്‍ പ്രസദ്ധീകരിച്ച ലേഖനത്തിലാണ് ക്ഷേത്രങ്ങളില്‍ നന്നും തുടരുന്ന അയിത്തം ചൂണ്ടിക്കാട്ടി പ്രക്ഷോഭ ആഹ്വാനം വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. കുമ്മനത്തിന് നിയമനം ലഭിച്ചതിനെതിരെ ഒളിയമ്പ് എറിയാനും അദ്ദേഹം മറന്നിട്ടില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദു ഐക്യത്തിന് വേണ്ടി തുനിഞ്ഞിറങ്ങിയ വെള്ളാപ്പള്ളിയുടെ പുതിയ നിലപാട് ആര്‍ എസ് എസ് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെയും ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാന്‍ ഇന്നും പിന്നാക്കക്കാരന് അവകാശമില്ല. ശ്രീകോവിലുകള്‍ക്ക് മുന്നിലെ ഈ ജാതിമതില്‍ പൊളിക്കണം. അതിനായി ഒരു ശ്രീകോവില്‍ പ്രവേശന വിളംബരം ഉണ്ടാകണമെന്നാണ് ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നത്.
ക്ഷേത്രങ്ങളുടെയും ഭരണസമിതികളിലും അയിത്തമുണ്ട്. ചില ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് പുറമേ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉപദേശക സമിതിയിലും ഒരു പിന്നാക്കക്കാരനെ ഉള്‍പ്പെടുത്താന്‍ തയ്യാറാകുന്നില്ല.
തിടപ്പള്ളികളില്‍ നിവേദ്യം തയ്യാറാക്കുന്നത് പിന്നാക്ക വിഭാഗക്കാരായ ശാന്തിമാരാണ്. പക്ഷെ നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് കൊടുക്കാനുള്ള അവകാശം ഇവര്‍ക്കില്ല. പിന്നാക്കക്കാരന്‍ ശ്രീകോവിലിനുള്ളില്‍ കയറിയാല്‍ ദൈവം കോപിക്കുമെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഉത്സവപൂജകള്‍ക്ക് പുറത്ത് നിന്നും നമ്പൂതിരി വിഭാഗത്തിലെ തന്ത്രിമാരെത്തും. ഇവര്‍ ആദ്യം തിരക്കുന്നത് ശാന്തിക്കാരുടെ ജാതിയാണ്. അബ്രാഹ്മണരാണെങ്കില്‍ ചടങ്ങുകളില്‍ നിന്നെല്ലാം മാറ്റിനിറുത്തും. ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത ഒരുപിടി ദുരാചാരങ്ങളാണ് ചില ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നത്. ഇതൊക്കെ തുറന്ന് പറയാന്‍ പല ശാന്തിക്കാരും മടിക്കുകയാണ്.
ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തി സ്ഥാനം ഇപ്പോഴും മലയാളി ബ്രാഹ്മണര്‍ക്ക് മാത്രമായി തീറെഴുതിയിരിക്കുന്നത് നവോത്ഥാന കേരളത്തിന് അപമാനമാണ്. ഗുരുവായൂര്‍, ചെട്ടികുളങ്ങര, വൈക്കം അടക്കമുള്ള പല പ്രധാന ക്ഷേത്രങ്ങള്ളിലും ഇതാണ് അവസ്ഥ. കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ മാത്രമാണ് വിവേചനം. ഇതിന്റെ കാരണം ആചാരമോ വിശ്വാസമോ അല്ല, സമ്പത്താണ്. വലിയ ക്ഷേത്രങ്ങളില്‍ ദക്ഷിണയായി കൂടുതല്‍ പണം ലഭിക്കും. ഇത് എക്കാലവും തങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നു അദ്ദേഹം ലേഖനത്തില്‍ ആരോപിക്കുന്നു
ഇതിനായി അവര്‍ ആചാരങ്ങള്‍ ചമയ്ക്കുന്നു. എന്നിട്ട് വിശ്വാസമായി പ്രചരിപ്പിക്കുന്നു. ക്ഷേത്രങ്ങള്‍ വളര്‍ന്ന് കഴിയുമ്പോഴാണ് നമ്പൂതിരിമാര്‍ കൈയടക്കുന്നത്. ശബരിമല ക്ഷേത്രം ഇതിന് തെളിവാണ്. ചരിത്രം പരിശോധിച്ചാല്‍ ആദിവാസികള്‍ ശബരിമലയില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്തിരുന്നതായി കാണാം. സമീപചരിത്രത്തിലാണ് മേല്‍ശാന്തി സ്ഥാനം മലയാളി ബ്രാഹ്മണര്‍ കുത്തകയാക്കിയത്. ഇത് മാറണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....