വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 5 ദിവസം നൽകിയപ്പോൾ ഇടിച്ചുകയറിയത് 7.34 ലക്ഷം പേർ. മരിച്ചതും സ്ഥലംമാറിപ്പോയതുമായ 2.06 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്തായി. ഇതോടെ, 11ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ ആകെ വർധന 5.27 ലക്ഷമാണ്. സംസ്ഥാനത്തെ വോട്ടർമാർ 2.76 കോടിയായി. പുരുഷ വോട്ടർമാരെക്കാൾ 13.11 ലക്ഷം അധികമാണു സ്ത്രീ വോട്ടർമാരുടെ എണ്ണം.
കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ് – 33.54 ലക്ഷം. സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തിലും മലപ്പുറം തന്നെയാണു മുന്നിൽ (17.25 ലക്ഷം സ്ത്രീകൾ, 16.29 ലക്ഷം പുരുഷന്മാർ, 49 ട്രാൻസ്ജെൻഡർമാർ). കുറവ് വോട്ടർമാർ വയനാട് ജില്ലയിലാണ് – 6.25 ലക്ഷം. ഇതിൽ 3.19 ലക്ഷം സ്ത്രീകളും 3.05 ലക്ഷം പുരുഷന്മാരും 6 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ റെക്കോർഡ് വർധനയാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 3 തവണയായി അവസരം നൽകിയപ്പോൾ 25 ലക്ഷം വോട്ടർമാരാണു വർധിച്ചത്.
∙ 2015 തദ്ദേശ തിരഞ്ഞെടുപ്പ് പട്ടികയിലെ വോട്ടർമാർ 2,51,58,230.
∙ 2020 ജൂണിൽ പട്ടിക പുതുക്കിയപ്പോൾ വോട്ടർമാർ 2,62,24,501
∙ ഒക്ടോബറിൽ പുതുക്കിയപ്പോൾ 2,71,28,799
∙ നവംബറിൽ പുതുക്കിയപ്പോൾ 2,76,56,579
∙ സ്ത്രീകൾ: 1,44,83,668 ∙ പുരുഷന്മാർ: 1,31,72,629 ∙ ട്രാൻസ്ജെൻഡർ: 282
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....