രാഷ്ട്രീയവിവാദമായ സ്വര്‍ണകടത്ത് കേസില്‍ ബിജെപി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിക്കുമെതിരെ അന്വേഷണഏജന്‍സികള്‍ പരാതിയുമായി നീങ്ങുന്നു.
അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു എന്ന ആരോപണമാണ് ഇവര്‍ക്കെിതരെ ഉന്നയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്നത്. കേസില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ലഭിക്കുന്നതിന് ഈ നീക്കം തടസ്സമാവുന്നു എന്ന ഗുരുതരമായ പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പുരോഗതി മനസ്സിലാക്കാന്‍ സംസ്ഥാന ബിജെപിയിലെ ഉന്നതരുടെ നിരന്തര ഫോണ്‍വിളിയിലും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമാണ്.
കേരളത്തില്‍ േസ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ പുറത്തുവിട്ടത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു. അതുകൊണ്ട് തന്നെ സുരേന്ദ്രന്‍ ഇന്ന് പറയുന്ന കാര്യങ്ങള്‍ നാളെ അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നു എന്ന ആക്ഷേപവും സിപിഎം ഉന്നയിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര മന്ത്രി കൂടിയായ വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ട്. കേസിന്റെ പ്രോഗ്രസ് എന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇവരുടെ ഫോണ്‍വിളികള്‍. കേന്ദ്രം ഭരിക്കുന്നവര്‍ എന്ന നിലയില്‍ ഇവര്‍ക്ക് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ തങ്ങളെ ബാധിക്കുമോ എന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്.
രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങളും ഇത്തരത്തില്‍ പുറത്തുപോയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും ഇടയില്‍ അവിശ്വാസം വളര്‍ന്നിരിക്കയാണ്. പലപ്പോഴും റെയ്ഡുമായി മറ്റും ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും വിവരം ചോര്‍ന്ന് ആരോപണ വിധേയര്‍ അറിയുന്ന അവസ്ഥ.
സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന അവസ്ഥ ഉണ്ടായതോടെ നേതാക്കളുടെ ഫോണ്‍വിളിയില്‍ അതൃപ്തി പ്രകടിപ്പിച്ചു ഉദ്യോഗസ്ഥര്‍ മേലധികാരികളോട് പരാതി ഉന്നയിച്ചു. രാഷ്ട്രീയമായി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ടവര്‍ അത്തരം ഫോണ്‍വിളികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.
ബിജെപി നേതാക്കള്‍ ഫോണ്‍വിളിച്ചു ശേഖരിക്കുന്ന വിവരങ്ങള്‍ ഏതെങ്കിലും വഴിയില്‍ ആരോപണ വിധേയര്‍ അറിയുന്നു എന്നതാണ് പുറത്തുവരുന്ന സൂചന. ഇങ്ങനെ കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നത് യഥാര്‍ത്ഥപ്രതികളെ സഹായിക്കാനുള്ള രഹസ്യനീക്കങ്ങളുടെ ഭാഗമാണെന്ന ആക്ഷേപങ്ങളും ഇതിനിടെ ബിജെപിക്കുള്ളില്‍ ഉയരുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....