സാധാരണ ജനങ്ങള്‍ വലിയ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് കിഫ്ബി യുടെ പ്രവര്‍ത്തന രീതി . അവര്‍ക്ക് കിഫ്ബിയെ പരിചയം തന്റെ നാട്ടിലെ സ്‌കൂളിലും ആശുപത്രിയിലും നടന്ന വികസന പരിപാടിയിലൂടെയാണ്.
അതില്‍ തട്ടിപ്പ് നടത്താന്‍ പറ്റുമോ എന്നുള്ളതാണ് അവരുടെ ഉള്ളില്‍ ഉയരുന്ന ചോദ്യം. ആ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ നമ്മള്‍ അറിയണം കിഫ്ബിയെ.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) രൂപീകരിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11നാണ് കിഫ്ബി ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി.
കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു.
2016-17ലെ ബജറ്റ് പ്രസംഗത്തില്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ചു പറഞ്ഞത്്. കിഫ്ബി ആക്ടിന്റെ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും. ഇതുവഴി സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും.
നിക്ഷേപകര്‍ക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട എല്ലാ തുകയും ഓഗസ്റ്റ് മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസത്തിനു മുന്‍പ് മടക്കികൊടുക്കും. മോട്ടര്‍ വാഹന നികുതി തുടക്കത്തില്‍ 10 ശതമാനവും പിന്നീട് ഉയര്‍ത്തി 50 ശതമാനവും കിഫ്ബിക്ക് നല്‍കും. പെട്രോള്‍ സെസും കിഫ്ബിക്കായിരിക്കും. സമാഹരിക്കുന്ന നിക്ഷേപത്തിനു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. കിഫ്ബി വഴി സമാഹരിക്കുന്ന പണം ഖജനാവില്‍ നിക്ഷേപിക്കുകയോ വകുപ്പുകള്‍ വഴി ചെലവാക്കുകയോ ചെയ്യില്ല.
കിഫ്ബിയുടെ ഘടന
മുഖ്യമന്ത്രിയാണ് ചെയര്‍മാന്‍. ധനമന്ത്രി വൈസ് ചെയര്‍മാന്‍. സിഇഒ മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത് സിങ് ഐപിഎസ്. ചീഫ് സെക്രട്ടറി, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി തുടങ്ങിയവര്‍ അംഗങ്ങളാണ്. ഇവരെകൂടാതെ വിവിധ മേഖലകളില്‍ വിദഗ്ധരായ ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ട്.
ഇതിനു പുറമേ കിഫ്ബിക്ക് എക്‌സിക്യൂട്ടിവ് കമ്മറ്റിയുമുണ്ട്. കമ്മിറ്റിയുടെ ചെയര്‍മാന്‍ ധനമന്ത്രിയാണ്. ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി, 3 സ്വതന്ത്ര അംഗങ്ങള്‍, സിഇഒ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഫണ്ട് ട്രസ്റ്റി ആന്‍ഡ് അഡൈ്വസറി കമ്മിഷന്‍ (എഫ്ടിഎസി) രൂപീകരിച്ചിട്ടുണ്ട്. മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് കമ്മിഷന്‍ അധ്യക്ഷന്‍. ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ ബക്ഷി എന്നിവര്‍ അംഗങ്ങളാണ്. രണ്ടു വര്‍ഷമാണ് ട്രസ്റ്റിന്റെ കാലാവധി.
ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഐഎന്‍വിഐടി), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ സാധ്യമാകുന്നത്. ഗതാഗതം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ നടത്തുന്നത്.
കെ ഫോണ്‍, പെട്രോകെമിക്കല്‍ ആന്റ് ഫാര്‍മ പാര്‍ക്ക്, തീരദേശ-മലയോര ഹൈവേ, പവര്‍ ഹൈവേ, ലൈഫ് സയന്‍സ് പാര്‍ക്ക്, ഹെടെക് സ്‌കൂള്‍ പദ്ധതി തുടങ്ങിയവയാണ് കിഫ്ബിയുടെ പ്രധാന പദ്ധതികള്‍. വിവിധ വകുപ്പുകള്‍ക്ക് കീഴിലായി 54391.47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ടെന്‍ഡര്‍ ചെയ്തത് 364 പദ്ധതികളാണ്. 14133.42 കോടി രൂപയാണ് ടെന്‍ഡര്‍ തുക. ഇതില്‍ തന്നെ 11639.78 കോടി രൂപ ചെലവ് വരുന്ന 303 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതു വരെയായി 5189.68 കോടി രൂപ കരാറുകാര്‍ക്ക് വിതരണം ചെയ്തു.
കിഫ്ബിയുടെ ധനസമാഹരണം
കിഫ്ബി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മോട്ടര്‍ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോണ്‍, നബാര്‍ഡ് ലോണ്‍, നോര്‍ക്ക ലോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തുന്നത്.
കിഫ്ബി ഓഡിറ്റുണ്ടോ
സിആന്‍ഡ് എജി ആക്ടിലെ സെക്ഷന്‍ 14 (1) പ്രകാരം കിഫ്ബി, സിഎജി ഓഡിറ്റിനുവിധേയമാണ്. അതനുസരിച്ചുള്ള ഓഡിറ്റ് നടപടികള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ട്. കിഫ്ബിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് 27-1-2020 മുതല്‍ നടന്നു വരികയാണ്. ലോക്ഡൗണ്‍ സാഹചര്യത്തിലും സിഎജിയുടെ ആവശ്യപ്രകാരം ഓണ്‍ലൈനായി കിഫ്ബിയുടെ വരവു ചെലവു കണക്കുകളുടെ ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....