കേന്ദ്രഭരണവും സംസ്ഥാനങ്ങളിലെ ഭരണവും നഷ്ടമായതോടെ ഫണ്ടില്ലാതെ വലയുന്ന വലയുന്ന കേരളത്തിലെ കോണ്‍ഗ്രസിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തലവേദന. സ്ഥാനാര്‍ത്ഥികള്‍ ആയി കണ്ടത്തിയവര്‍ക്ക് ആവശ്യത്തിന് പണം നല്‍കാനുള്ള ഗതിയില്ലാ അവസ്ഥയിലാണ് നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ എല്ലാ മുതിര്‍ന്ന നേതാക്കളും അതിനുള്ള ഫണ്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്. സീറ്റ് മോഹികള്‍ എല്ലാം കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ഒപ്പിക്കാനുള്ള വോട്ടത്തിലാണ്. അതിനാല്‍ പഞ്ചായത്ത് തലത്തിലും മുനിസിപ്പര്‍ തലത്തിലുമൊന്നുകൊടുക്കാന്‍ അവരുടെ കയ്യില്‍ കാശില്ല. ബ്‌ളോക്ക് സ്ഥാനാര്‍ത്ഥികളെ യു ഡി എഫ് ഫണ്ടിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുപോലുമില്ല.
പ്രചാരണച്ചെലവ് കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്കു കൂപ്പണ്‍ അടിച്ചു നല്‍കിയിരിക്കുകയാണ് കെപിസിസി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിനു പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപ്പെടൂ. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം
നൂറ് മുതല്‍ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളുണ്ട്. ഓരോ വാര്‍ഡിലേക്കും ചെലവിനുള്ള കൂപ്പണേ ഉള്ളൂ. ഗ്രാമപഞ്ചായത്ത് വാര്‍ഡിന് അന്‍പതിനായിരം രൂപ, നഗരസഭ വാര്‍ഡിന് ഒരു ലക്ഷം, കോര്‍പറേഷന്‍ ഡിവിഷന് രണ്ട് ലക്ഷം. ഇതിനു പുറമെ സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപയുടെ കൂപ്പണ്‍ വേറെ നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുമുണ്ട് ചെലവിനായി അഞ്ചുലക്ഷം രൂപയുടെ കൂപ്പണ്‍. ബക്കറ്റ് പിരിവുപോലെ നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് നിര്‍ദേശമുണ്ട്.
കൂപ്പണുകള്‍ താഴെത്തട്ടില്‍ എത്തിച്ചുകഴിഞ്ഞു. സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെപിസിസി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു. വോട്ടു കാശും കൂടി ആരു തരും എന്ന് വിഷമിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....