സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്ത പണം ലൈഫ് മിഷന്‍ കരാറുകാരന്‍ നല്‍കിയ കമീഷനാണെന്ന ഇഡി വാദത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി.
ഇഡിയുടെ വാദം, സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡി രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്ന കേസിന് എതിരാകുമെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. അതിനാല്‍ പത്തിന് ഇഡിക്ക് സ്വപ്ന നല്‍കിയ മൊഴി സൂക്ഷ്മമായി പരിശോധിച്ച് അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കി.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം.
ലോക്കറില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്ത പണം സ്വര്‍ണക്കടത്തില്‍നിന്നുള്ള പ്രതിഫലമോ ലൈഫ് മിഷനിലെ കമീഷനോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ഇഡിയുടെ വാദത്തില്‍ വൈരുധ്യമുണ്ടെന്നും ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്ത് പറഞ്ഞു.
ലോക്കറില്‍നിന്ന് കിട്ടിയ പണം ലൈഫ് മിഷന്‍ കരാറുകാരനില്‍നിന്ന് ശിവശങ്കറിന് ലഭിച്ചതെന്നാണ് പുതിയ വാദം, ഇത് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലെന്നാണ് ഇഡി അവതരിപ്പിച്ചത്. അതുവരെ പറഞ്ഞത് ഇത് സ്വര്‍ണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ച പണമെന്നാണ്.
ലോക്കറിലെ പണത്തിന്റെ സ്രോതസും ശിവശങ്കറിന്റെ പങ്കും അതിലൂടെയേ തീരുമാനിക്കാനാകൂ. സ്വപ്ന നേരത്തെ നല്‍കിയ മൊഴികളിലൊന്നും ലോക്കറിലുണ്ടായിരുന്ന പണം ലൈഫ് മിഷനിലെ കമീഷനായി ശിവശങ്കറിനു ലഭിച്ചതാണെന്ന് പറഞ്ഞിട്ടില്ല.
അവര്‍ക്ക് കമീഷന്‍ കിട്ടിയതായി പറഞ്ഞിട്ടുണ്ടെങ്കിലും ശിവശങ്കറിനെ അതുമായി ബന്ധിപ്പിച്ചിട്ടുമില്ല. പുതിയ മൊഴി അതിനെല്ലാം വിരുദ്ധമാണ്. എന്നാല്‍ ഇഡിയുടെ വാദത്തിലുള്ള വൈരുദ്ധ്യം ശിവശങ്കറിന് ജാമ്യം നല്‍കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....