News Beyond Headlines

04 Sunday
January

മോന്‍സ് ജോസ് കെ മാണിയെ സഹായിക്കുന്നോ പുതിയ കലാപം

കേരള കോണ്‍ഗ്രസ് ജോസ് കെ മാണിക്കെതിരെ മത്‌സരിക്കാനുള്ള എല്ലാ അവസരവും കടുത്തുരുത്തി മണ്ഡലത്തില്‍ മോന്‍സ് ജോസഫ് എം എല്‍ എ ഒഴിവാക്കുന്നതിനെതിരെ കോട്ടയത്ത് ജോസഫ് ഗ്രൂപ്പില്‍ കലാപം.
ജോസിനെ ശക്തമായി എതിര്‍ക്കുന്നവരെ പാര്‍ട്ടിയില്‍ ഒതുക്കാനും മോന്‍സ് നേതൃത്വം നല്‍കുന്നു എന്നാണ് പുതിയ ആക്ഷേപം. നിയമസഭാ സീറ്റ് സുരക്ഷിതമാക്കാനായി മോന്‍സ് ജോസഫ് മറുകണ്ടം ചാടിയാലും അത്ഭുതപ്പെടേണ്ടന്നാണ് ജില്ലയിലെ മുതിര്‍ന്ന ജോസഫ് ഗ്രൂപ്പ് നേതാവ് ഹെഡ് ലൈന്‍ കേരളയോട് വ്യക്തമാക്കിയത്.
ഫ്രാന്‍സിസ് ജോര്‍ജ് ,ജോണിനെല്ലൂര്‍ എന്നിവര്‍ ജോസഫ്ഗ്രൂപ്പില്‍ സജീവമായതോടെ കോട്ടയം ജില്ലയിലെ മാത്രം നേതാവായി വീണ്ടും മോന്‍സ് ഒതുക്കപ്പെട്ടു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് മോന്‍സിന് ഇപ്പോഴുള്ളത്. പാര്‍ട്ടിയില്‍ വര്‍ക്കിങ്ങ് ചെയര്‍മാന്‍ ആക്കണമെന്ന ആവശ്യം ഇതു വരെ പി ജെ അംഗീകരിച്ചിട്ടില്ല. അതില്‍ അസ്വസ്ഥനാണ് മോന്‍സ്.
കോട്ടയത്ത് തന്റെ കൈപ്പിടിയിലായിരുന്ന ജോസഫ് ഗ്രൂപ്പ് സജി മഞ്ഞകടമ്പന്‍ , പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ വരവോടെ താഴത്തട്ടില്‍ കൈവിട്ടു പോയി എന്ന തോന്നലും ഇദ്ദേഹത്തിന്റെ അനുയായികള്‍ക്കുണ്ട്. അതിനാല്‍ ഇവര്‍ തമ്മില്‍ കടുത്ത അകല്‍ച്ചയിലാണ്. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ ഇവരെ ഒതുക്കുകയും ചെയ്തു.
ഇവര്‍ മോന്‍സിന്റെ ശത്രുക്കള്‍ എന്നതിനേക്കാള്‍ ജോസ് കെ മാണിയുടെ ശത്രുക്കളാണ് അവരെ അവരുടെ പാര്‍ട്ടിയില്‍ ഒന്നുമല്ലാതാക്കുകയാണ് മോന്‍സ് എന്നാണ് ആക്ഷേപം. കടുത്തുരുത്തിയില്‍ ജോസ് കെ മാണിയുമായി നേര്‍ക്ക് നേര്‍ മത്‌സരിക്കാതെ മാറി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
കടുത്തുരുത്തി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം നേതൃത്വം നല്‍കിയ പാനല്‍ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജോസ് പക്ഷം കരുത്ത് തെളിയിച്ചിരിക്കുകയാണ്.

യുഡിഎഫ് നേതൃത്വത്തിലാണ് ആശുപത്രി ഭരണം നടന്നിരുന്നത്. കേരള കോണ്‍?ഗ്രസ് മുന്നണി വിട്ടതോടെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.യുഡിഎഫില്‍ കോണ്‍ഗ്രസും ജോസഫ് വിഭാഗവും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് ബിഹിഷ്‌കരിക്കുകയായിരുന്നു. ഇത് പാര്‍ട്ടിയില്‍ പോലും പറഞ്ഞില്ലന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ മോന്‍സ് ജോസഫ് പ്രതിനിധീകരിക്കുന്ന കടുത്തുരുത്തി കെ എം മാണിക്ക് സ്വാധീനമുള്ള മണ്ഡലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 9 സീറ്റും കിട്ടിയ ജോസഫ് ഗ്രൂപ്പിന് കടുത്തുരുത്തിസീറ്റ് കിട്ടിയിരുന്നില്ല. അതിന്റെ അമര്‍ഷത്തിലാണ് അവിടെയുള്ള ജോസഫ് വിഭാഗം നേതാക്കള്‍.ഇത് മോന്‍സ് ജോസഫിന്റെ പിടിപ്പുകേടും സ്വാര്‍ത്ഥതയുമൊക്കെയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കടുത്തുരുത്തി എംഎല്‍എ കൂടിയായ മോന്‍സ് തന്റെ നിയമസഭാ സീറ്റ് സുരക്ഷിതമാക്കാനാണ് ഇപ്പോള്‍ കടുത്തുരുത്തി ;സീറ്റ് ആവശ്യപ്പെടാഞ്ഞതെന്നാണ് ജോസ് വിഭാഗത്തിലെ ചില നേതാക്കളുടെ അഭിപ്രായം. നാളുകളായി കടുത്തുരുത്തിയില്‍ കേരളകോണ്‍ഗ്രസ്സിന്റെ സീറ്റില്‍ മോന്‍സ് മത്സരിച്ച് ജയിച്ചിട്ടും ആ സീറ്റ് ഇത്തവണ ജില്ലാപഞ്ചായത്തിന് വേണ്ടി വാങ്ങിയെടുക്കാത്തത് സ്വന്തം കാര്യ ലാഭത്തിനുവേണ്ടിയാണെന്നും നേതാക്കള്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....