പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരാം. പാലാരിവട്ടം പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും. നേരത്തെയും പലവട്ടം വിജിലന്‍സും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല. ഇന്ന് രാവിലെയാണ് തിരുവന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. അല്‍പസമയം ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനുമായിരുന്നു വിജിലന്‍സിന്റെ പദ്ധതി.
എന്നാല്‍ രാവിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയ വിജിലന്‍സ് സംഘത്തിന് അദ്ദേഹത്തിന്റെ ഭാര്യയെ മാത്രമാണ് അവിടെ കണ്ടെത്താനായത്. ഇബ്രാഹിംകുഞ്ഞ് എവിടെയെന്ന് ആരാഞ്ഞ വിജിലന്‍സ് സംഘത്തോട് അദ്ദേഹം അസുഖബാധിതനായി കൊച്ചിയിലെ ലേക്ക് ഷേര്‍ ആശുപത്രിയിലാണെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനായി വന്‍ പൊലീസ് സന്നാഹത്തോടെയാണ് വിജിലന്‍സ് സംഘം മുന്‍മന്ത്രിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇന്നലെ ഉച്ചവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇതിനിടയില്‍ ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മാത്രം വിജിലന്‍സ് അറിഞ്ഞിരുന്നില്ല.
ഇന്നലെ രാത്രിയോടെയാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നാണ് വിവരം. അദ്ദേഹത്തെ അല്‍പസമയത്തിനകം ഐസിയുവിലേക്ക് മാറ്റും എന്നും വിവരമുണ്ട്. കളമശ്ശേരിയിലെ വീട്ടില്‍ നിന്നും ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയ വിജിലന്‍സ് സംഘം ജൂനിയര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിശദവിവരങ്ങള്‍ അവര്‍ തേടി. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ഒരുവര്‍ഷമായി പരിശോധിച്ചു വരുന്ന ഡോക്ടര്‍ ഈ സമയം ആശുപത്രിയില്‍ എത്തിയിരുന്നില്ല.അതേസമയം അറസ്റ്റ് ചെയ്തു കൊണ്ടു പോകാവുന്ന ഒരു ആരോഗ്യനിലയിലല്ല ഇബ്രാഹിംകുഞ്ഞ് എന്നാണ് ഡോക്ടര്‍മാരുടെ സംഘം വിജിലന്‍സിനെ അറിയിച്ചത് എന്നാണ് സൂചന.
അറസ്റ്റ് തടയാന്‍ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് വിജിലന്‍സ് തിടുക്കപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. പാലാരിവട്ടം കേസില്‍ കേസില്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കിയേക്കും എന്നാണ് വിവരം.
പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലന്‍സ് അധികൃതരില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങള്‍ തേടി. കഴിഞ്ഞ ഒരു വര്‍ഷത്തോളാമായി പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. മുന്‍പൊതുമാരമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അടക്കമുള്ളവര്‍ ഇതിനോടകം ഈ കേസില്‍ അറസ്റ്റിലായി ജയിലായെങ്കിലും മുന്‍മന്ത്രിയെ മാത്രം ഇതുവരെ വിജിലന്‍സ് തൊട്ടിരുന്നില്ല. എന്നാല്‍ മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയും ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദ്ദം വിജിലന്‍സിന് മേലുണ്ടായി എന്നത് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം തന്നെ ഉണ്ടായെന്നതിന് സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....