News Beyond Headlines

04 Sunday
January

വിജിലന്‍സ് വഴിയില്‍ ഇഡി എത്തുമോ

പാലാരിവട്ടത്ത് 39 കോടി രൂപ ചെലവില്‍ രണ്ടു വര്‍ഷം കൊണ്ട് കെട്ടിപ്പൊക്കിയ മേല്‍പ്പാലത്തില്‍ വന്‍ നിര്‍മാണ വൈകല്യങ്ങള്‍ ഉണ്ടെന്ന കണ്ടെത്തല്‍ കേരളത്തെ ഞെട്ടിച്ചു രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്.
മന്ത്രികുടുങ്ങുക ഇതില്‍ മാത്രമാണോ, ലീഗിന് തലവേദനയായി മറ്റൊരു കേസുകൂടി പുരോഗമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ വി.കെ.ഇബ്രാഹിം കുഞ്ഞ് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലേക്കു 2016ല്‍ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇതു പാലാരിവട്ടം മേല്‍പാലം നിര്‍മാണ ഇടപാടില്‍ ലഭിച്ച കോഴയാണെന്നും ആരോപിച്ചു കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇഡിയുടെ അന്വേഷണം. ഇതിനെതിരെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി അന്വേഷണം തുടരാന്‍ നിര്‍ദേശിച്ചിരുന്നു. പത്രത്തിന്റെ വരിസംഖ്യ ഇനത്തില്‍ ശേഖരിച്ച തുകയാണു നിക്ഷേപിച്ചതെന്നു കാണിക്കുന്ന രേഖകള്‍ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ചെന്നും ഇവ പരിശോധിക്കണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. അതിനു ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയിച്ചിരുന്നു.
ഇനി ഉണ്ടായാല്‍ അതും അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അതുമാത്രമല്ല ലീഗിന്റെ മറ്റ് നേതാക്കളിലേക്കും അവര്‍ നീങ്ങാനും ഇടയുണ്ട്.
ഇപ്പോള്‍ കുടുങ്ങിയിരിക്കുന്ന പാലാരിവട്ടം പാലം
യുഡിഎഫ് സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 സെപ്റ്റംബറിലാണ് നിര്‍മാണം ആരംഭിക്കുന്നത്. മേല്‍പാലം പദ്ധതി നടപ്പാക്കിയത് റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയാണ് (ആര്‍ബിഡിസികെ). കിറ്റ്‌കോയായിരുന്നു ഡിസൈന്‍ കണ്‍സള്‍ട്ടന്റ്. ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷനാണു പാലത്തിന്റെ രൂപരേഖ തയാറാക്കി ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് അനുമതി വാങ്ങിയത്. 2014 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങി. 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഇരുപതിലധികം കുഴി രൂപപ്പെട്ടു. കുഴികളില്‍ വെള്ളം നിറഞ്ഞതോടെ ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു.

പാലത്തിനു കേടുപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടു വന്നിട്ടും കാര്യങ്ങള്‍ ഗൗരവമായി കാണാതെ വീണ്ടും ടാറിങ് നടത്തി തലയൂരാനുള്ള ശ്രമത്തിലായിരുന്നു ആര്‍ബിഡിസികെ. ദേശീയപാത അതോറിറ്റിക്കു വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ പാലത്തിലെ വിള്ളലുകളും നിര്‍മാണത്തിലെ അപാകതകളും റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് മദ്രാസ് ഐഐടിയും പഠനം നടത്തിയത്. ഐഐടി അറ്റകുറ്റപ്പണി നിര്‍ദേശിച്ചതോടെ പാലം അടച്ചിട്ടു. ഐഐടിയുടെ പഠനത്തില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ച കണ്ടെത്തി.

സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാകാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും ആവശ്യത്തിനു സിമന്റോ കമ്പിയോ ഉപയോഗിക്കാതെയായിരുന്നു കോണ്‍ക്രീറ്റിങ്ങെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയത് ആര്‍ബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിലാണെന്നാണ് പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് പ്രതി ചേര്‍ത്തത്. ഫെബ്രുവരിയില്‍ മൂന്നു വട്ടം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....