കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിലെ മീനടം ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിതെറി. സ്ഥാനാര്‍ഥി നിര്‍ണയക കമ്മറ്റിയിലെ ബഹുഭൂരിപക്ഷ അംഗങ്ങള്‍ പിന്‍തുണച്ച അംഗത്തെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കമ്മറ്റി ഒന്നടങ്കം രാജിവച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ 12 അംഗ കമ്മറ്റിയില്‍ 9 പേര്‍ പ്രസാദ് നാരായണന്റ് പേര് നിര്‍ദ്ദേശിക്കുകയും ആയത് മണ്ഡലം കമ്മറ്റിക്ക് സമര്‍പ്പിക്കുകയും വാര്‍ഡുകമ്മറ്റിയുടെ നിര്‍ദ്ദേശം തള്ളി കളഞ്ഞതില്‍ പ്രതിക്ഷേധിച്ചാണ് രാജി സമര്‍പ്പിച്ചത്.മീനടം പഞ്ചായത്തിലെ രണ്ടാം വാര്‍ഡാണ് സംവരണ വാര്‍ഡായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ മത്സരിക്കുന്നതിന് കഴിഞ്ഞ കാല്‍ പതിറ്റാണ്ടായി പഞ്ചായത്ത് അംഗമായിരിക്കുന്ന പ്രസാദ് നാരായണനാണ് വാര്‍ഡ് കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി തീരുമാനിച്ചത് പി.എന്‍. കുഞ്ഞിനെയാണ്. ഇയാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അടക്കം കേരള കോണ്‍ഗ്രസ് എമ്മായി പ്രവര്‍ത്തിക്കുകയും റിബലായി മത്സരിക്കും ചെയ്തതാണ്. പ്രസാദ് നാരായണന്‍ രണ്ട് ടേമിന് മുന്‍പ് ഈ വാര്‍ഡില്‍ മത്സരിച്ച് വിജയിച്ചയാളാണ്. ഇയാള്‍ ഇന്ന് റിബലായി മത്സരിക്കുന്നതിന് പത്രിക നല്‍കുമെന്നാണ് അറിയുന്നത്. പ്രസാദിന്റെ പേര് വെട്ടുന്നതിന് മുന്‍പില്‍ നിന്നത് മണ്ഡലം പ്രസിഡന്റും 25 വര്‍ഷമായി പഞ്ചായത്ത് അംഗമായിരുന്ന മുന്‍ പ്രസിഡന്റും. ഇവര്‍ രണ്ട് പേരും മത്സരിക്കുന്നുണ്ടന്നതും ഒരു പ്രത്യേകയാണ്. ഇവര്‍ പ്രസാദ് നാരായണന്റെ സ്ഥാനാര്‍ഥിത്വം വെട്ടാന്‍ ഉന്നയിച്ച കാര്യമാണ് ഏറെ രസം പ്രസാദ് നാരായണന്‍ 25 വര്‍ഷമായി പഞ്ചായത്ത് അംഗമായി തുടരുന്നു എന്ന അയോഗ്യതയാണ് ചുമത്തിയത്. എതിര്‍ത്തവര്‍ എത്രവര്‍ഷമായി തുടരുന്നു എന്ന ചോദ്യം ഉന്നയിച്ചപ്പോള്‍ ഉത്തരം മുട്ടിയെങ്കിലും വെട്ടാനുള്ളാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രസാദ് നാരായണന്‍ 25 വര്‍ഷം മുന്‍പും പി.എന്‍ കുഞ്ഞിനെ വെട്ടിയാണ് സ്ഥാനാര്‍ത്ഥിയായത്. അന്ന് ഐ ഗ്രൂപ്പിന്റെ ആളായി മത്സരിച്ച് ജയിച്ച് ഭരണം കിട്ടിയതിന് പിന്നാലെ അന്നത്തെ ഐ ഗ്രൂപ്പിന്റെ പ്രസിഡന്റിനെ താഴയിറക്കുന്നതിന് എ ഗ്രൂപ്പില്‍ ചേര്‍ന്നതാണ്. അന്ന് കൂട്ടത്തില്‍ കൂട്ടിയവരാണ് ഇന്ന് ചവിട്ടി പുറത്താക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....