എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനുപിന്നാലെ അതേ ആരോപണം ഉയര്‍ത്തി സ്വപ്ന സുരേഷിന്റെ ല്‍ ശബ്ദരേഖ പുറത്തെത്തിയതോടെ കേന്ദ്രഏജന്‍സി വിശ്വാസ്യത നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്.
എന്‍ ഐ എ , സി ബി ഐ , കസ്റ്റംസ് തുടങ്ങി ഏജന്‍സികള്‍ ഒന്നും പരിശോധിച്ചിട്ടും കണ്ടെത്താതിരുന്ന കാര്യങ്ങള്‍ ഇ ഡി മൊഴികളായി അവതരിപ്പിച്ചതുമുതല്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ പോലും അമ്പരന്നിരുന്നു. എന്നാല്‍ ഈ മൊഴികള്‍ക്ക് വേണ്ട തെളിവുകള്‍ ഒന്നും അവര്‍ കോടതിയില്‍ ഇതുവരെ നല്‍കിയിട്ടുമില്ല.
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞെന്നാണ് സ്വപ്നയുടെ ശബ്ദരേഖയിലുള്ളത്. ഇതോടെ ഇഡിയെ പ്രതിരോധത്തിലാക്കുന്നതായി പുതിയ സംഭവങ്ങള്‍. സമൂഹത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ കോടതിയില്‍ മൊഴിക്കപ്പുറം തെളിവ് പത്തിച്ചേ പറ്റൂപന്നതാണ് സ്ഥിതി.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 16നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി കഥകള്‍ മെനയുന്നതായും രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചതായും ശിവശങ്കര്‍ പറഞ്ഞത്. ഇന്നലെ സ്വപ്നയുടേതെന്ന പേരില്‍ പുറത്തുവന്ന സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പറയാന്‍ അന്വേഷണ ഏജന്‍സി പ്രേരിപ്പിക്കുന്നതായി പറയുന്നത്. ജയിലില്‍നിന്ന് ശബ്ദസന്ദേശം പുറത്തുപോയതെങ്ങനെയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ജയിലില്‍നിന്നല്ല ശബ്ദം പുറത്തുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറയുന്നു. ശബ്ദം ആരു റെക്കോര്‍ഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നറിയാന്‍ രാഷ്ട്രീയ നേതൃത്വത്തിനും ആകാംക്ഷയുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്നു പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയമ സംവിധാനത്തോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നായിരുന്നു സിപിഎം പ്രതികരണം പുറത്തുവന്നി കഴിഞ്ഞു.
ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ താമസം നേരിടുന്നതും ഇഡിക്കെതിരെ വിമര്‍ശനങ്ങളുയരാന്‍ ഇടയാക്കിയിട്ടുണ്ട്. കള്ളപ്പണത്തെപറ്റി തനിക്ക് അറിവുണ്ടായിരുന്നെന്നു വരുത്താന്‍ വാട്സാപ് ചാറ്റുകളില്‍ ചിലത് ഇഡി ഒഴിവാക്കിയെന്നു ശിവശങ്കര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്നയുടെ ലോക്കറില്‍ കണ്ട ഒരു കോടി സമാഹരിക്കാന്‍ താന്‍ സഹായിച്ചെന്ന വാദത്തിന് ഇഡിക്ക് ഇതുവരെ തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം ഒരു സീനിയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കര്‍ മൊഴി നല്‍കിയെന്നു ഇഡി പറഞ്ഞെങ്കിലും ആ മൊഴി കോടതിയില്‍ ഹാജരാക്കിയിട്ടില്ല.
ഇക്കാര്യത്തില്‍ അതിവേഗം ലഭിക്കാവുന്ന ഫോണ്‍ രേഖകള്‍ പോലും കോടതിയില്‍ എത്തിയിട്ടില്ല. ബിജെപി നേതാക്കള്‍ പോലും അന്വേഷണ ഏജന്‍സികളുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....