കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് അഭിപ്രായമുള്ള ശശിതരൂര്‍ എംപി കോണ്‍ഗ്രസ് ക്യാമ്പിനോട് വിടപറയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
ഡല്‍ഹി രാഷ്ട്രീയ ക്യാമ്പുകളിലാണ് സജീവ രാഷ്ട്രീയ വേദികളില്‍ നിന്ന് മനം മടുത്ത് തരൂര്‍ പിന്‍വാങ്ങുന്നു എന്ന കഥ പ്രചരിക്കുന്നത്.
ഇടക്കാലത്ത് തരൂരിനെ ബിജെപി ലക്ഷ്യമിടുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതില്‍ അദ്ദേഹം വീണിട്ടില്ല എന്നാണ് സൂചന. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിനൊത്ത രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ലന്നാണ് തരൂരിന്റെ പ്രധാന വിമര്‍ശനം .
ഏറ്റവും ഒടുവില്‍ തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റും കോണ്‍ഗ്രസിനുള്ള വിമര്‍ശനമാണന്ന രീതിയില്‍ പ്രചരിക്കുകയാണ്.
രാജ്യം അതിവേഗം കാവിയായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എംപി ട്വിറ്ററിലിട്ട ചിത്രം വൈറലായി. കോണ്‍ഗ്രസ് പാര്‍ടിയുടെ ഇപ്പോഴത്തെ ഗതികേടാണ് തരൂര്‍ വരച്ചുകാട്ടിയതെന്നാണ് വിമര്‍ശനം.
ചിത്രം വാക്കിനേക്കാള്‍ അതിശക്തമാണെന്ന അടിക്കുറിപ്പോടെ മുംബൈയിലെ അഭിനവ് കഫാറസ് എന്ന കലാകാരന്റെ ചിത്രമാണ് തരൂര്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. രാജ്യത്തെ വര്‍ത്തമാനകാല അവസ്ഥയാണിതെന്നും പറയുന്ന ചിത്രത്തില്‍ മൂവര്‍ണ നിറം അരിച്ചെടുത്ത് കാവിയാകുന്നതാണ് വിഷയം.
അതിവേഗം ബിജെപിയാകുന്ന കോണ്‍ഗ്രസ് പാര്‍ടിയെക്കുറിച്ചാണ് തരൂര്‍ പറയുന്നത് എന്നാണ് ട്വിറ്ററില്‍ വരുന്ന പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ സംഘത്തില്‍ തരൂരുമുണ്ടായിരുന്നു. കപില്‍ സിബലും ഗുലാം നബി ആസാദുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം തുടരുന്ന സാഹചര്യത്തില്‍ തരൂരിന്റെ ട്വീറ്റിലും പ്രതിഷേധത്തിന്റെ കനല്‍ കണ്ടെത്തുകയാണ് നിരീക്ഷകര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....