News Beyond Headlines

04 Saturday
July

കണ്ണൂർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തി

കണ്ണൂർ : ജില്ലയിലെ കൊവിഡ് ചികിത്സയില്‍ മുഖ്യ പങ്ക് വഹിച്ച അഞ്ചരക്കണ്ടി കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇവിടുത്തെ അവസാന രോഗി ഇരിട്ടി സ്വദേശിയായ അറുപത്തിയഞ്ചുകാരനും ഇന്നലെ മടങ്ങിയതോടെയാണ് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 27 മുതലായിരുന്നു ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്ത നിവാരണ അതോറി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കി പ്രവര്‍ത്തനം തുടങ്ങിയത്.

പിന്നീട് കഴിഞ്ഞ മാസം ആദ്യം ഹൈക്കോടതി നിര്‍ദേശ പ്രകാരം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന് വിട്ടു നല്‍കിയതോടെ കൊവിഡ് രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു.

ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ അവസാനമായി 10 പേര്‍ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇവര്‍ രോഗം ഭേദമായി മടങ്ങിയതോടെ കൊവിഡ് ട്രീറ്റ്‌മെറ്റ് സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

കൊവിഡ് പോസിറ്റീവായ 3807 പേരും ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട 840 പേരും ഉള്‍പ്പെടെ 4647 പേരെയാണ് അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇതുവരെ പ്രവേശിപ്പിച്ചിരുന്നത്. 4626 പേരാണ് ഇവിടെ നിന്നും രോഗം ഭേദമായി ആശുപത്രി വിട്ടത്.

98 ദിവസം പ്രായമായ സ്ത്രീ മുതല്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞ് വരെ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ ചികിത്സയ്‌ക്കൊടുവില്‍ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. മറ്റ് രോഗങ്ങളുള്ള 1292 പേരും പ്രായമായ 725 പേരും 401 കുട്ടികളും 14 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ എട്ടുമാസ കാലയളവില്‍ 1686 ആരോഗ്യ പ്രവര്‍ത്തകരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. 135 ഡോക്ടര്‍മാരും 12 ഡെന്റല്‍ സര്‍ജന്‍മാരും 78 ഹെഡ് നഴ്‌സ്, 512 സ്റ്റാഫ് നഴ്‌സ്, 262 നഴ്‌സിംഗ് അസിസ്റ്റന്റ് 33 ഫാര്‍മസിസ്റ്റ്, 35 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 312 ഗ്രേഡ് 2 എന്നിവര്‍ ഉള്‍പ്പെടെയാണിത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....