കെഎസ്എഫ്ഇ യിലെ റെയിഡിന് പിന്നാലെ വിജിലന്‍സിനെ കൈ അടിച്ച് പ്രോല്‍സാഹിപ്പിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയാകുന്നു. ജനപ്രതിനിധികള്‍ക്ക് എതരിയായ കേസുകള്‍ വരുമ്പോള്‍ പ്രതിസ്ലാധിക്കാനുള്ള ആയുധം ഇന്നലത്തെ കളിയില്‍ നഷ്ടപ്പെടുത്തി എന്നാണ് കോണ്‍ഗ്രസിലെ യുവജന നേതാക്കള്‍ പറയുന്നത്.
വിജിലന്‍സ് ശരിയാണ് സര്‍ക്കാര്‍ ശരിയല്ലന്ന രീതിയിലാണ് രണ്ടു ദിവസമായി പ്രതിപക്ഷനേതാവിന്റെയും മറ്റ് നേതാക്കളുടെയും നിലപാട്.
അതേസമയം, സ്വര്‍ണക്കടത്തു മുതലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്ന യുഡിഎഫിനെ പ്രതിരോധത്തിലാക്കിയത് ജുവലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീനും പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായപ്പോള്‍ പറഞ്ഞത് മറന്നുപോയി ഇവര്‍. അന്ന് പറഞ്ഞത് വിജലന്‍സ് രാഷ്ട്രീയം കളിക്കുകയാണന്നാണ്. ഇഡി അന്വേഷണം നേരിടുന്ന കെ.എം.ഷാജി പ്ലസ്ടു അനുവദിക്കുന്നതില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഏതുനിമിഷവും പിടിയിലാവാമെന്ന സ്ഥിതിയാണ്. ഇതിനുപുറമെയാണ് ബാര്‍ കോഴ, സോളാര്‍ കേസുകള്‍. പി.ടി തോമസിനെതിരെ ഭൂമി ഇടപാടും വി.ഡി. സതീശനെതിരെ വിദേശത്തുനിന്ന് പണം പിരിച്ചുവെന്ന ആരോപണംവരെ അന്വേഷിക്കുന്നു. ഫലത്തില്‍, യുഡിഎഫിന് ഒട്ടും സുഗമമല്ലാത്ത അവസ്ഥ. എന്നിട്ടും കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയപ്പോള്‍ പരസ്യപിന്തുണ നല്‍കാന്‍ പ്രതിപക്ഷം ഓടിയെത്തുകയായിരുന്നു.
ഇത് ശരിയായില്ലന്ന നിലപാട് യുവ നേതാക്കള്‍ക്കുണ്ട് സി പി എം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു പ്രതിപക്ഷ നേതാവും മറ്റുള്ളവരും എന്നാണ് ഇവര്‍ പറയുന്നത്. സോളാര്‍ ചര്‍ച്ചയായി മാറിയതോടെ ്യകെ വലിഞ്ഞിരിക്കും്ം കോണ്‍ഗ്രസിന് ഇനി അതിന്റെ പേരില്‍ നടപടികള്‍ വന്നാല്‍ വിജിലന്‍സിന്റൈ രാഷ്ട്രീയ നടപടി എന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണ്.
സര്‍ക്കാരിന്റെ വിവിധവകുപ്പുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ നടപടികള്‍ മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത്
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയത് അവര്‍ക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിന് അവര്‍ക്ക് അവകാശമുണ്ട്. മിന്നല്‍ പരിശോധനയുടെ ഭാഗമായി വിജിലന്‍സിന് ഒരുനടപടിയും സ്വീകരിക്കാനാകില്ല. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് ചെയ്യുക.
സര്‍ക്കാരാണ് അതില്‍ നടപടി സ്വീകരിക്കുക. വിജിലന്‍സ് ഡയറക്ടറാണ് മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിടുന്നത്. അതിന് ഡയറക്ടര്‍ക്ക് ആരുടെയും അനുമതി വേണ്ട. വിവിധ വകുപ്പുകളില്‍ നേരത്തെയും മിന്നല്‍ പരിശോധന നടന്നിട്ടുണ്ട്.കെഎസ്എഫ്ഇയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ചില പോരായ്മകള്‍ അവരുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ശങ്കയുണ്ടായി.
തുടര്‍ന്ന് ഒക്ടോബര്‍ 19ന് വിജിലന്‍സ് മലപ്പുറം ഡിവൈഎസ്പി കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പരിശോധിച്ച കോഴിക്കോട് എസ്പി സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്താവുന്നതാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം ഈ സോഴ്‌സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നവംബര്‍ 10ന് മിന്നല്‍ പരിശോധനയ്ക്ക് ഡയറക്ടര്‍ ഉത്തരവിട്ടത്.ചില തയ്യാറെടുപ്പുകള്‍ നടത്തി 27ന് പരിശോധന നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....