News Beyond Headlines

03 Saturday
January

കര്‍ഷക പ്രക്ഷോഭം നാടെങ്ങും പ്രതിരോധിക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍

ഡല്‍ഹിയിലെ കര്‍ഷക സമരക്കാരരുമായുള്ള ചര്‍ച്ച നാളെ കേന്ദ്രസര്‍ക്കാര്‍ നടത്താനിരികകെ രാജ്യമെങ്ങും പ്രക്ഷോഭം വ്യാപിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സമരങ്ങള്‍ക്ക് പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നുകഴിഞ്ഞു. അതിര്‍ത്തികള്‍ സ്തംഭിച്ചത് ഡല്‍ഹിയിലേക്കുള്ള പഴം, പച്ചക്കറി എന്നിവയുടെ വരവിനെ ബാധിച്ചു. പഞ്ചാബ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചരക്കുനീക്കത്തെയാണ് ബാധിച്ചത്. ദിനംപ്രതി 2500 ചരക്കുവണ്ടികള്‍ എത്തിയിരുന്നത് ആയിരമായി കുറഞ്ഞു.
''ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കര്‍ഷക പ്രതിനിധി സംഘത്തിന്റെ നിലപാട് ഇതായിരുന്നു.

കേരളത്തിലെ എല്ലാ വാര്‍ഡുകളിലും ഇന്ന് എല്‍ഡിഎഫ് പന്തംകൊളുത്തി പ്രകടനം നടത്തും.

പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. കര്‍ഷകര്‍ക്കുവേണ്ടി എന്നു പറഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് ചൂഷണത്തിന് സൗകര്യം നല്‍കുന്ന നിയമമാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ കര്‍ഷകരില്‍നിന്ന് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരായ ചെറുത്തുനില്‍പ്പാണ് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്നതെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ

കര്‍ഷകപ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ ബദല്‍നിയമം പ്രഖ്യാപിച്ച് സമരക്കാര്‍. ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ ഗാസിപ്പുരിലാണ് കര്‍ഷകര്‍ പ്രതീകാത്മകമായി 'നിയമം' പ്രഖ്യാപിച്ചത്. സമരക്കാര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പോലീസ് 144 ഏര്‍പ്പെടുത്തി. എങ്കില്‍ ഞങ്ങള്‍ 288 പ്രഖ്യാപിക്കുന്നു എന്നായിരുന്നു കര്‍ഷകരുടെ മറുപടി. പോലീസ് വിലക്കിയിടത്തു പ്രതിഷേധക്കാര്‍ പ്രവേശിക്കരുതെന്നുപറയുമ്പോള്‍ കര്‍ഷകര്‍ വിലക്കിയിടത്ത് പോലീസും കയറാന്‍ പാടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഡല്‍ഹിയിലെ കൂടുതല്‍ അതിര്‍ത്തികളില്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗാസിപ്പുരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിയത്. തുടര്‍ന്ന് പോലീസിനുപുറമേ ദ്രുതകര്‍മസേന, ബി.എസ്.എഫ്., സി.ആര്‍.പി.എഫ്. എന്നിവയെ ഇവിടെ വിന്യസിച്ചു. ബാരിക്കേഡുകള്‍ തള്ളിനീക്കി മുന്നേറാന്‍ ചിലര്‍ ശ്രമിച്ചു. തടഞ്ഞിടത്ത് സമാധാനപരമായി ധര്‍ണയിരിക്കാന്‍ സമരം നയിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ തീരുമാനിച്ചു.

രാജ്യത്തെ നിയമസംവിധാനത്തോടുള്ള അനാദരവല്ല തങ്ങളുടെ പ്രതീകാത്മക 288 പ്രഖ്യാപനമെന്ന് കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് പറഞ്ഞു. സമൂഹവിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാതിരിക്കാനാണ് കര്‍ഷകര്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രക്ഷോഭം ആറാംദിവസത്തേക്ക് പ്രവേശിച്ചതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായ കാവലാണ്. സിംഘു, തിക്രി, ഗാസിപ്പുര്‍ പ്രദേശങ്ങളിലാണ് മുഖ്യമായും പ്രക്ഷോഭം. ഹരിയാണ അതിര്‍ത്തിയിലെ ഗുഡ്ഗാവിലും സുരക്ഷ കൂട്ടി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....