യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ക്രിയേറ്റീവ് ഏജന്‍സിയായ വി4 ഗുഡ് ഒരുക്കിയ 'മാന്‍' (Ma'an) എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. യുഎഇയിലെ വിവിധ ബ്രാന്‍ഡുകള്‍ അണിനിരത്തി പ്രവാസിമലയാളിയായ സച്ചിന് രാംദാസാണ് ചിത്രം സംവിധാനം ചെയ്തത്. വി4 ഗുഡ് സ്ഥാപക ചെയര്‍പേഴ്സണ്‍ വിദ്യ മന്മോഹന്റെ ആശയത്തിന്മേലാണ് ചിത്രം ഒരുക്കിയത്. നാല് മിനിറ്റ് ഇരുപത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചിത്രം ചൊവ്വാഴ്ച രാവിലെ യുട്യൂബിലൂടെ റിലീസ് ചെയ്തു. 'മാന്‍' എന്ന അറബിക് വാക്കിന്റെ അര്‍ഥം ഒരുമ എന്നാണ്. വിവിധരാജ്യങ്ങള്‍ ഒരുമയോടെ അധിവസിക്കുന്ന യുഎഇ എന്ന രാജ്യത്തോടുള്ള ആദരവായാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മെഡിക്ളിനിക്, ഹണിവെല്‍, എക്കോലാബ്, ബാങ്ക് ഓഫ് ബറോഡ, ഡിസ്നി-ബൈജൂസ്, ബെറ്റി ക്രോക്കര്‍, അല്‍ഐന്‍ ഫാംസ്, വേവ് ലോജിക്സ് തുടങ്ങിയ ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കിനല്‍കുന്ന യുഎഇയുടെ ദേശീയദിനത്തില്‍ ആ രാജ്യത്തോടുള്ള സ്നേഹവും ആദരവുമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകന് സച്ചിന് രാംദാസ് പറഞ്ഞു. മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രമായെത്തി പ്രേക്ഷകപ്രശംസനേടിയ 'തേടല്‍' എന്ന മ്യൂസിക്കല്‍ വിഡിയോയ്ക്ക് ശേഷം സച്ചിന് രാംദാസ് ഒരുക്കിയ ചിത്രംകൂടിയാണ് മാന്‍. യുഎഇയുടെ ടൈം ലാപ്സ് ദൃശ്യവിസ്മയമൊരുക്കി രാജ്യന്തരപുരസ്കാരങ്ങള് നേടിയ യുവസംവിധായകനാണ് സച്ചിന് രാംദാസ്. കോവിഡ് കാലത്ത് ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കലാകാരന്മാര്ക്ക് ഒരു പുതിയ തുടക്കം നല്‍കുന്നതിനും 'മാന്‍' എന്ന ചിത്രം കാരണമായി. യുഎഇയില്‍ താമസിക്കുന്ന മുപ്പത്തിരണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അഭിനയത്തിലൂടെയും സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് നിര്‍മാതാവ് വിദ്യ മന്മോഹന് വ്യക്തമാക്കി.
ആശയരൂപീകരണം മുതല്‍ റിലീസ് വരെ മൂന്നാഴ്ചയോളമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. നാലു ദിവസങ്ങളിലായി ദുബായില്‍ വച്ചായിരുന്നു ചിത്രീകരണം. ക്രൊയേഷ്യന്‍ സ്വദേശി ടോം ലെബാറിക്കാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എമിറാത്തി സംഗീതജ്ഞന് സജാദ് അസീസിന്റേതാണ് സംഗീതം. പ്രവാസിമലയാളിയായ ജിജോ വര്‍ഗീസാണ് ഗ്രേഡിങ് നിര്‍വഹിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയായിരുന്നു ചിത്രീകരണവും അനുബന്ധജോലികളും.
25 വര്‍ഷത്തിലധികമായി യുഎഇയിലെ പരസ്യരംഗത്ത് സജീവമായ പ്രവാസിമലയാളി വിദ്യ മന്മോഹന് സ്ഥാപിച്ച വി4 ഗുഡ് എന്ന ക്രിയേറ്റീവ് ഏജന്‍സിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. കൊവിഡ് കാലത്ത് ലാഭേച്ഛകള്ക്കപ്പുറം ബ്രാന്‍ഡുകളെ കൂടുതല്പേരിലെത്തിക്കുന്നതിനും അതുവഴി മഹാമാരിയുടെ ദുരിതകാലത്ത് ഒരുമിച്ചുനീങ്ങണമെന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....