News Beyond Headlines

10 Sunday
May

തൃപ്രയാര്‍ ഏകാദശി 11ന്; ആഘോഷം ലളിതമാക്കും

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഏകാദശി 11 ന് ആഘോഷിക്കുന്നതിന് തീരുമാനിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ ഒഴിവാക്കി ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കും ആഘോഷ പരിപാടികള്‍ നടത്തുകയെന്ന് ക്ഷേത്രം ഡോര്‍മിറ്ററി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ദശമി ദിനത്തില്‍ തേവരേയും ശാസ്താവിനേയും കൂട്ടി എഴുന്നള്ളിക്കുന്നതിന് രണ്ടാനകള്‍ മാത്രമായിരിക്കും എഴുന്നള്ളിപ്പിന് ഉണ്ടാകുക. ദശമി ദിനത്തില്‍ വൈകിട്ട് നാലിന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും.

11 ന് ഏകാദശി ചടങ്ങുകള്‍ക്കുശേഷം ദ്വാദശി ദിനത്തില്‍ പുലര്‍ച്ചെ നടക്കുന്ന ദ്വാദശിപ്പണ സമര്‍പ്പണത്തോടെയായിരിക്കും ചടങ്ങുകള്‍ക്ക് സമാപനം. കോവിഡ് മൂലം ഈ വര്‍ഷത്തെ ഏകാദശി ദ്വാദശി ഊട്ടുകള്‍ നടത്തുന്നതല്ല.

ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം മാത്രമായിരിക്കും ആനയെഴുന്നള്ളിപ്പു ചടങ്ങുകള്‍ നടത്തുകയെന്നും ഭക്തജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എ. ഷീജ, ദേവസ്വം കമ്മിഷണര്‍ എന്‍. ജ്യോതി, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ.രാജന്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ ജയരാജ്, ക്ഷേത്രം മാനേജര്‍ കൃഷ്ണന്‍ നമ്പൂതിരി,പോലീസ്, പഞ്ചായത്ത്, ഫയര്‍ ഫോഴ്‌സ്, ആക്ട്‌സ്, ക്ഷേത്രം വികസന സമിതി, ക്ഷേത്രം ഉപദേശക സമിതി, സനാതന ധര്‍മ പാഠശാല പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....