ട്രഷറിയിലെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് തട്ടിപ്പ്. പാലക്കാട് നഗരസഭയിലാണ് കരാറുകാരന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് നല്‍കിത്. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി നല്‍കി. പൊതുമരാമത്ത് കരാറുകള്‍ക്ക് തുകയുടെ അഞ്ച് ശതമാനം പണി തുടങ്ങുന്നതിന് മുന്‍പ് ബാങ്കിലെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഗ്യാരന്റി നല്‍കണമെന്നാണ് വ്യവസ്ഥ. ഇതില്‍ കുറഞ്ഞത് രണ്ടര ശതമാനമെങ്കിലും ട്രഷറിയില്‍ നിന്നുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഗ്യാരന്റിയായി വേണമെന്നാണ് നിര്‍ബന്ധമുണ്ട്. ഇതിലാണ് വലിയ വെട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാസം പാലക്കാട് നഗരസഭക്ക് കീഴിലെ 4 പ്രവര്‍ത്തിക്കികള്‍ക്ക് ഒരു കരാറുകാരന്‍ നല്‍കിയത് ജില്ലാ ട്രഷറിയില്‍ നിന്നുള്ള ഒരു സര്‍ട്ടിഫിക്കറ്റ്. 25000 രൂപ സ്ഥിരനിക്ഷേപം നടത്തി സര്‍ട്ടിഫിക്കറ്റ് എടുത്ത കാസര്‍കോട് സ്വദേശി ഇതിന്റെ മൂന്ന് കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് മറ്റ് മൂന്ന് കരാറുകള്‍ക്ക് കൂടി നല്‍കി.
നാല് ഗ്യാരന്റിയില്‍ ഒരേ നമ്പര്‍ കണ്ട നഗരസഭാ ഉദ്യോഗസ്ഥനാണ് തട്ടിപ്പ് കണ്ടെത്തിയത്. ഉടന്‍ ട്രഷറി ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ തട്ടിപ്പാണെന്ന് വ്യക്തമായി. വ്യാജ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒരു ഉദ്യോഗസ്ഥന് മുന്നിലെത്തിയതിനാലാണ് ഇത് ഇപ്പോള്‍ പുറത്ത് വന്നത്. പല പല സ്ഥാപനങ്ങളിലേക്കാണെങ്കില്‍ ഇത് തിരിച്ചറിയില്ലായിരുന്നു. മലപ്പുറം ചങ്ങരംകുളം ട്രഷറിയില്‍ 2018ല്‍ സമാനമായ തട്ടിപ്പ് കണ്ടെത്തിയതാണ്. അന്ന് അന്വേഷണസംഘം നല്‍കിയ പ്രധാനനിര്‍ദ്ദേശങ്ങളിലൊന്ന് എഫ്.ഡി സര്‍ട്ടിഫിക്കറ്റില്‍ ഹോളോ ഗ്രാം പതിപ്പിക്കണമെന്നാണ്. അത് നടപ്പാക്കിയിരുന്നുവെങ്കില്‍ വീണ്ടും തട്ടിപ്പ് നടക്കില്ലായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....