കേരളകോണ്‍ഗ്രസ് പോരില്‍ പാര്‍ട്ടിയുടെ പേരു ചിഹ്‌നവും നഷ്ടമായ പി ജെ ജോസഫിന് ഈ പഞ്ചായത്ത് നിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവുന്നു.
ക്കരു പാര്‍ട്ടി എന്ന നിലയില്‍ നിലനില്‍ക്കമെങ്കില്‍ പോലും മികച്ച വോട്ടു തേടി ശക്തി തെളിയിക്കേണ്ട നിലയിലാണ് ജോസഫിന്റെ അനുയായികള്‍. ഏകീകൃത ചിഹ്‌നമുള്ള സ്വതന്ത്രര്‍ എന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ ഇവര്‍ മത്‌സരിക്കുന്നത് .
പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിലപേശല്‍ ശേഷിയും പാര്‍ട്ടി എന്ന രീതിയിലെ നിലനില്‍പ്പം എന്നതിനാല്‍ ജോസഫ് ജീവന്മരണ പോരാട്ടത്തിലാണ്.
കെ.എം. മാണിയുടെ പൈതൃകം പേറുന്ന ജോസ് കെ. മാണിയെയും കൂട്ടരെയും യുഡിഎഫില്‍നിന്ന് പുറത്താക്കി എന്ന അഹങ്കരിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ നിരാശയിലാണ്. ജോസഫിന് കോട്ടയത്തും , ഇടുക്കിയിലും വേണ്ട രീതിയില്‍ ആള്‍ബലമില്ലന്ന തിരിച്ചറിവാണ് കാരണം. ജോസഫിന്റെ കരുത്ത് നമ്മള്‍ക്ക് അറിയാമല്ലോ എന്ന മുന്‍ ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ പ്രതികരണവും കൂടി കൂട്ടിവായിച്ചാല്‍ ജോസഫ് വിഭാഗത്തിന്റെ അവസ്ഥ വ്യക്തമാവും.
കോട്ടയത്ത് തങ്ങള്‍ക്കൊപ്പം സീറ്റുനല്‍കിയാണ് ജോസ് കെ. മാണിയെ സിപിഎം അംഗീകരിച്ചത്. നിയമസഭാ സീറ്റ് വിഭജനത്തിലും ഈ കരുതല്‍ ലഭിക്കുമെന്നു തന്നെയാണ്‌ജോസ് ക്യാമ്പ് പറയുന്നത്.
കോട്ടയത്ത് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസിന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട മുഴുവന്‍ സീറ്റും യുഡിഎഫ് നല്‍കിയില്ല. അനവദിച്ചതില്‍ ഒന്ന് തിരിച്ചെടുക്കുകയും ചെയ്തു രണ്ടിടത്ത് റിബലിനെയും നല്‍കി. . ജോസ് വിഭാഗം മുന്നണിവിട്ടത് പ്രതിഫലിക്കില്ലെന്ന് ജോസഫ് വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും കോട്ടയത്തെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള കേരള കോണ്‍ഗ്രസ് സീറ്റ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാവും കോണ്‍ഗ്രസ് എടുക്കണോ ജോസഫ് വിഭാഗത്തിന് കൈമാറണോ എന്ന് തീരുമാനിക്കുക.
അതിനാല്‍ മുന്നണിയില്‍ നിന്നുള്ള സൗഹൃദ പാരയും ജോസഫിനുണ്ട് ഇതെല്ലാം മറികടക്കാനുള്ള ശ്രമത്തിലാണ് പി ജെ യും സംഘവും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....