News Beyond Headlines

31 Wednesday
December

2020 ലെ അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2020 ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടുകൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഡോ.ബി.ആർ അംബേദ്കറുടെ പരിനിർവ്വാണദിനമായ ഡിസംബർ 6 നാണ് എല്ലാ വർഷവും അവാർഡ് പ്രഖ്യാപിക്കുന്നത്.

അച്ചടിമാധ്യമ വിഭാഗം

മാധ്യമം ആഴ്ചപതിപ്പിന്റെ 2020 ജൂൺ 22, 28 തിയതികളിലെ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച 'ദളിത് കോളനികൾ- നൂറു വർഷത്തിന്റെ ചരിത്രവും വർത്തമാനവും' എന്ന ആർ.കെ ബിജുരാജിന്റെ (ചീഫ് സബ്എഡിറ്റർ, മാധ്യമം) ലേഖനത്തിനാണ് അവാർഡ്.

30,000 രൂപയും ഫലകവുമാണ് അവാർഡ്. കേരളത്തിലെ ദളിത് കോളനികളുടെ ആവിർഭാവത്തേയും വികാസത്തെയും തൽസ്ഥിതിയെയും അപഗ്രഥനം ചെയ്യുന്ന ഈ ലേഖനം ചരിത്രപഠനം കൊണ്ടും സമഗ്രതകൊണ്ടും അനന്യമാണ്. ആകെ ലഭിച്ച 17 എൻട്രികളിൽ നിന്നാണ് ആർ.കെ. ബിജുരാജിന്റെ ഗവേഷണസമ്പന്നമായ ഈ ലേഖനം പുരസ്‌കാരത്തിന് തെരഞ്ഞടുത്തത്.

2019 ഒക്‌ടോബർ 14ന് സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ച 'അയിത്തം പേറുന്ന ഒരു ജാതിസ്‌കൂൾ' എന്ന രേഖാചന്ദ്രയുടെ (സ്റ്റാഫ് കറസ്‌പോണ്ടന്റ്, സമകാലികമലയാളം വാരിക) റിപ്പോർട്ടും, ദേശാഭിമാനി ദിനപത്രത്തിൽ 2019 സെപ്റ്റംബർ 24 മുതൽ നാല് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച സതീഷ് ഗോപിയുടെ (സീനിയർ ന്യൂസ് എഡിറ്റർ) 'ജീവിതം മെടയുന്നവർ' എന്ന ലേഖനപരമ്പരയും സ്‌പെഷ്യൽ ജൂറി അവാർഡിനായി തെരഞ്ഞെടുത്തു.

ദൃശ്യമാധ്യമ വിഭാഗം

മാതൃഭൂമി ചാനലിൽ 2020 ഫെബ്രുവരി 29ന് സംപ്രേക്ഷണം ചെയ്ത 'അട്ടപ്പാടിയിലെ ശിശുരോദനം' എന്ന ജി. പ്രസാദ്കുമാറിന്റെ (സീനിയർ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, പാലക്കാട്) റിപ്പോർട്ടിനാണ് പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ് അവാർഡ്.

അട്ടപ്പാടിയിലെ ആദിവാസികോളനികളിലേക്ക് ഇനിയും വികസനവും വളർച്ചയും എത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ആകെ ലഭിച്ച 14 എൻട്രികളിൽ നിന്നാണ് ഈ റിപ്പോർട്ട് അവാർഡിനായി തെരഞ്ഞെടുത്തത്.

2020 മാർച്ച് 14ന് ജീവൻ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്ത സിജോ വർഗീസിന്റെ (റിപ്പോർട്ടർ, ജീവൻ ടി.വി, ഇടുക്കി) 'മുളങ്കാടിനു മുകളിലെ ആദിവാസിജീവിതം' എന്ന റിപ്പോർട്ടും, 2019 ഒക്‌ടോബർ 7ന് ന്യൂസ് 18 കേരളയിലൂടെ സംപ്രേക്ഷണം ചെയ്ത എസ്. വിനേഷ്‌കുമാറിന്റെ (കോഴിക്കോട് സീനിയർ കറസ്‌പോണ്ടന്റ്) 'മലമടക്കിലെ പണിയജീവിതങ്ങൾ' എന്ന റിപ്പോർട്ടും സ്‌പെഷ്യൽ ജൂറി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.

ശ്രവ്യമാധ്യമ വിഭാഗം

2020 മാർച്ച് 16, 18 തിയതികളിൽ കമ്മ്യൂണിറ്റിറേഡിയോ 'മാറ്റൊലി 90.4 എഫ്.എം' റേഡിയോയിൽ പ്രക്ഷേപണം ചെയ്ത അമൃത.കെയുടെ (കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എം) കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെക്കുറിച്ച് ഗോത്ര ഭാഷയിൽ തയ്യാറാക്കി പ്രക്ഷേപണം ചെയ്ത റിപ്പോർട്ടിനാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാർഡ്.

പി.ആർ.ഡി ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് ചെയർമാനും ടി.ചാമിയാർ, മുൻ ഡയറക്ടർ ദൂരദർശൻ, ഋഷി കെ മനോജ്, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, ജേക്കബ് ജോർജ്ജ്, സീനിയർ ജേണലിസ്റ്റ്, എം. സരിതവർമ്മ സീനിയർ ജേണലിസ്റ്റ് എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....