കേരളം നാളെ പൊളിങ്ങ് ബൂത്തിലേക്ക് നീങ്ങി തുടങ്ങുകയാണ്. കൊവിഡ് ഭീതിയും പ്രചരണത്തിലെ ആവേശം കുറഞ്ഞ രീതികളും മൂലം എത്രശതമാനം വോട്ടര്‍മാര്‍ ബൂത്തിലെത്തും എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. ബൂത്തിലെത്തുന്നവര്‍ ഓര്‍ത്തിരിക്കേണ്ട കാര്യമുണ്ട്.
താമസം പഞ്ചായത്തില്‍ ആണെങ്കില്‍ മൂന്ന് വോട്ട് നമ്മള്‍ക്കുണ്ട്. കോര്‍പ്പറേഷനും നഗരസഭയിലുമാണെങ്കില്‍ ഒരു വോട്ടുമാത്രമാണ് ഉള്ളത്.
ഒരുമിച്ച് മൂന്ന് വോട്ട്
ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളില്‍ ഓരോ വോട്ട് എന്ന രീതിയില്‍ ആകെ മൂന്നു വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ അടുത്തെത്തി സ്ലിപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കണം. തുടര്‍ന്ന് പോളിങ് ഓഫിസര്‍ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിനു സജ്ജമാക്കും. പഞ്ചായത്തുകളില്‍ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകള്‍ ചെയ്യാനുള്ളവയാണിവ. വോട്ട് ചെയ്യാന്‍ ഉദ്യേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം.
ഓരോ ബാലറ്റ് യൂണിറ്റിന്റെയും മുകളില്‍ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാം. ഇത് വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റ് സജ്ജമാണെന്നു കാണിക്കുന്നതാണ്. ഈ സമയം ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേര്‍ക്കു ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ശബ്ദം കേള്‍ക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താല്‍ സമ്മതിദായകന്റെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാം.
ബ്ലോക്ക് പഞ്ചായത്തില്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തില്‍ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുക.
കോര്‍പ്പറേഷനിലും നഗരസഭയിലും
ത്രിതല പഞ്ചായത്തുകളിലെ അതേ നടപടിക്രമങ്ങളായിരിക്കുമെങ്കിലും ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ. രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന സ്ലിപ്പുമായി കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതലുള്ള പോളിങ് ഓഫിസറെ സമീപിച്ച് സ്ലിപ്പ് അദ്ദേഹത്തിനു നല്‍കിയ ശേഷം വോട്ട് ചെയ്യാന്‍ കംപാര്‍ട്ട്മെന്റിലേക്കു നീങ്ങണം. ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തിക്കഴിയുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനു നേര്‍ക്കുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മൂക്കും വായും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
കുട്ടികളെ കൊണ്ടുപോകരുത്.
റജിസ്റ്ററില്‍ ഒപ്പിടാന്‍ പേന കയ്യില്‍ കരുതുക.
സംസാരിക്കുമ്പോള്‍ 6 അടി അകലം പാലിക്കുക.
വരിയില്‍ നില്‍ക്കുമ്പോള്‍ 6 അടി അകലം.
ഹസ്തദാനം ഒഴിവാക്കുക.
പോളിങ് ബൂത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കുക.
ബൂത്തിനുള്ളില്‍ ഒരുസമയം 3 വോട്ടര്‍മാര്‍ മാത്രം.
തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക.
വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പിട്ട കഴുകുക.
കമ്മിറ്റി ഓഫിസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം.
കൈകള്‍ സാനിറ്റൈസ് ചെയ്യണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....