News Beyond Headlines

28 Tuesday
April

കേന്ദ്ര കാർഷിക നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ ‌ മന്ത്രി വി എസ്‌ സുനിൽകുമാർ

കേന്ദ്ര കാർഷിക നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ ‌ മന്ത്രി വി എസ്‌ സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷികമേഖലയിൽ കോർപറേറ്റുകൾക്ക്‌ ആധിപത്യം സ്ഥാപിക്കാൻ അവസരമൊരുക്കുകയാണ്‌ പുതിയ നിയമം. ഇത്‌ പൂർണമായും കർഷക വിരുദ്ധമാണ്‌. ഈയാഴ്‌ച സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും. ഈ കരിനിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ നിർദേശം അഡ്വക്കറ്റ്‌ ജനറലിന്‌ നൽകിയിട്ടുണ്ട്‌. ഇതിന്റെ പേരിൽ ഏത്‌ നടപടിയും നേരിടാൻ സർക്കാർ ഒരുക്കമാണ്‌.
സംസ്ഥാനങ്ങൾക്ക്‌ ഭരണഘടന നൽകുന്ന അധികാരങ്ങൾക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ്‌ ഈ നിയമനിർമാണം.
സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾക്കെതിരെ ഇവിടെ നിയമം നിർമ്മിക്കുന്ന കാര്യവും ആലോചിക്കും.
ഭക്ഷ്യപരമാധികാരം കുത്തകകൾക്ക്‌ അടിയറവയ്‌ക്കുന്നതോടെ പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കപ്പെടും. റേഷൻ സമ്പ്രദായം തന്നെ തകർക്കും.
ഏകപക്ഷീയമായി നിയമനിർമാണം നടത്തി അത്‌ നടപ്പാക്കുന്നതിന്‌ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തുകയാണ്‌ കേന്ദ്രം. ഉപാധികളില്ലാതെ ലഭിക്കുന്ന അർഹമായ ധനസഹായങ്ങൾ പോലും ലഭിക്കണമെങ്കിൽ ഈ കരിനിയമങ്ങൾ നടപ്പാക്കിയേ മതിയാവൂ എന്നാണ്‌ കേന്ദ്രം പറയുന്നത്‌. പ്രധാനമന്ത്രി നേരിട്ട്‌ വിവിധ സംസ്ഥാനങ്ങളിലെ കാർഷികോൽപ്പാദന കമീഷണർമാരുടെ യോഗം വിളിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ വിശ്വാസത്തിലെടുക്കാതെ, ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥരുടെമേൽ സമ്മർദം ചെലുത്തുന്നത്‌ ഫെഡറൽ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാണ്‌.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....