ലോക്ക് ഡൗൺ കാലത്തു കുട്ടികളുടെ ഓൺലൈൻ കലാ മത്സരങ്ങളുമായി എത്തിയ സമീക്ഷ UK യുടെ സർഗ്ഗവേദി ഇക്കുറി 18 വയസ്സിനുമേൽ പ്രായമുള്ളവരുടെ കലാ മത്സരങ്ങളുമായാണ് എത്തുന്നത് .
മലയാളികളിൽ എന്നും ജന്മ നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന നാടൻപാട്ട് മത്സരമാണ് സർഗ്ഗ വേദി ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. UK മലയാളികളുടെ ആഘോഷ വേളകൾ ആവേശ ഭരിതമാക്കാറുള്ള നാടൻപാട്ടുകൾ ആദ്യമായി ഒരു മത്സര ഇനമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 1 മുതൽ എൻട്രികൾ സ്വീകരിച്ചു തുടങ്ങിയ മത്സരം ഡിസംബർ 31 ന് അവസാനിക്കും. ലഭിക്കുന്ന എൻട്രികളിൽ നിന്നും തെരഞ്ഞെടുക്കുന്നവ വിധിനിർണയത്തിനായി വിദഗ്ദ്ധരായ വിധികർത്താക്കൾക്ക് അയച്ചു കൊടുക്കും. നൂറു ശതമാനവും വിധികർത്താക്കളുടെ മാർക്കിനെ അടിസ്ഥാനമാക്കി ആകും വിജയികളെ തീരുമാനിക്കുക.
ആകർഷകങ്ങളായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
ഒന്നാം സമ്മാനം £101
രണ്ടാം സമ്മാനം £75
മൂന്നാം സമ്മാനം £51
നിങ്ങളുടെ എൻട്രികൾ 07984744233 എന്ന നമ്പറിൽ വാട്ട്സ്-ആപ്പ് ചെയ്യേണ്ടതാണ് .
നാടൻ പാട്ട് മത്സരത്തിന്റെ നിബന്ധനകൾ
1. മത്സരാർത്ഥിയുടെ പ്രായം -18 വയസ്സിനു മുകളിൽ ആയിരിക്കണം
2. മലയാളത്തിൽ ഉള്ള നാടൻ പാട്ട് ആവണം
3 . കരോക്കെ വച്ചും സ്വയം വാദ്യോപകരണങ്ങൾ ഉപയോഗിച്ചും പാടാവുന്നതാണ്
4 . നിങ്ങളുടെ നാടൻ പാട്ടുകൾ വീഡിയോകൾ ആയി അയച്ചു തരിക. വീഡിയോകൾ എഡിറ്റ് ചെയ്യാൻ പാടുള്ളതല്ല .
5 . പാടുന്നതിനു മുമ്പേ പാടുന്ന പാട്ടിനെ പറ്റി ഒരു മിനിറ്റിൽ ഒതുങ്ങുന്ന ഒരു വിവരണം നൽകുക .
6 . അനുവദിച്ച സമയം 3 മുതൽ 5 മിനിറ്റ് വരെ .(പാട്ടിനെ പറ്റി ഉള്ള വിവരണം ഉൾപ്പെടെ )
7 . മത്സരം ആരംഭിക്കുന്ന ഡിസംബർ 1 മുതൽ വീഡിയോകൾ സ്വീകരിച്ചു തുടങ്ങും, വീഡിയോകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ആയിരിക്കും.
8 . മത്സരത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയ അടക്കമുള്ള വിവിധ മീഡിയകൾ വഴി പ്രദർശിപ്പിക്കുന്നതായിരിക്കും. മത്സരത്തിനായി ഉള്ള രജിസ്‌ട്രേഷൻ മുകളിൽ പറഞ്ഞ പ്രദർശനത്തിനുള്ള അനുമതിയായും സർഗ്ഗവേദി കണക്കാക്കുന്നു.
സമീക്ഷ സർഗ്ഗവേദിയുടെ കുട്ടികളുടെ മത്സരങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ച UK മലയാളികൾ മുതിർന്നവരുടെ നാടൻപാട്ട് മത്സരവും ആവേശത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ലോക്ക് ഡൗൺ കാലത്തു വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന കുട്ടികൾക്ക് സ്വന്തം വീട് ഒരു സർഗ്ഗവേദി ആക്കി മാറ്റാൻ സമീക്ഷ സർഗവേദി കാരണമായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
ഉണ്ണികൃഷ്ണൻ 07984744233
രാജി ഷാജി 07940355689
വാർത്ത; ബിജു ഗോപിനാഥ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....