286 ദിവസത്തിനു ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കണ്ണൂരില്‍ തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി 23ന് ആയിരുന്നു ഇതിനു മുന്‍പ് മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്.
തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി വീട്ടിലുണ്ടാകും. വോട്ട് ചെയ്ത ശേഷമാകും മടക്കം.
സ്വന്തം നിയോജക മണ്ഡലമായ ധര്‍മടത്ത് വിവിധ പഞ്ചായത്തുകളുടെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണ മാനദണ്ഡം പാലിക്കേണ്ടതിനാല്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പൊതു തിരഞ്ഞെടുപ്പു പരിപാടികളില്‍ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കാത്തത്.
രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധങ്ങള്‍ക്ക് വില കൊടുക്കാന്‍ കൂടി വേണ്ടിയായിരുന്നുമുഖ്യമന്ത്രിയുടെ കണ്ണൂര്‍ യാത്ര.
കണ്ണൂരില്‍ എത്തിയ പിണറായി ആദ്യം ഓടിയെത്തിയത് ആത്മാര്‍ഥ സുഹൃത്തായിരുന്ന രൈരു നായരുടെ ഓര്‍മകള്‍ നിറയുന്ന മേലൂരിലെ വീട്ടിലേക്ക്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രൈരു നായരുടെ മരണം കൊവിഡ് കാലത്തായിരുന്നതിനാല്‍ മുഖ്യമന്ത്രിക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണു മുഖ്യമന്ത്രിയും ഭാര്യ കമലയും മകള്‍ വീണയും കഴിഞ്ഞ ദിവസം രാത്രി രൈരു നായരുടെ വീട്ടില്‍ എത്തിയത്. അര മണിക്കൂര്‍ രൈരു നായരുടെ കുടുംബാംഗങ്ങളുമൊത്തു ചെലവഴിച്ചു.
രൈരു നായരുടെ ഭാര്യ നാരായണിക്കുട്ടിയുടെ ആരോഗ്യ വിവരവും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. രൈരു നായരുടെ മൂത്ത മകളായ പ്രവീണ, അവരുടെ ഭര്‍ത്താവ് സുരേഷ് മേനോന് എന്നിവരും വീട്ടിലുണ്ടായിരുന്നു. മരിച്ച മറ്റ് ചിലരുടെ വീട്ടിലും പിണറായി എത്തി. സിപിഐഎം പിണറായി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പട്ട്വം മോഹനന്, ദീര്‍ഘകലം അഭിഭാഷകനായിരുന്ന ചേറ്റം കുന്നിലെ വി.ബാലന്, പിണറായി പണ്ട്യാലമുക്കിലെ തട്ടാരി ഭരതന് എന്നിവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്.
11 വരെയാണു ജില്ലയിലുള്ളത്. എന്നാല്‍ മണ്ഡലത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റികളുടെ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ച വരാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതിനാലാണ് യാത്ര മാറ്റിയതും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....