News Beyond Headlines

31 Wednesday
December

ലാസ്റ്റ് ലാപ്പില്‍ ശബരിമലയുമായി യു ഡി എഫ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് രണ്ടാം ഘത്തിലേക്ക് കടന്നതോടെ വീണ്ടും ശബരിമല വിഷയം കത്തിക്കാനുള്ള നീക്കവുമായി യു ഡി എഫ്.
തലസ്ഥാനമുള്‍പ്പടെയുള്ള ജില്ലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിന്നോക്കം പോയി എന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റകളുടെ വിശദീകരണങ്ങള്‍ കെ പി സി സി ക്ക് ലഭിച്ചതിനുശേഷമാണ് പഴയ വീഞ്ഞ് ഹസന്‍ പുറത്തെടുത്തിരിക്കുന്നത്.
അതിനൊപ്പം മുസ്‌ളീം ലീഗിനു പുറമെ കൂടുതല്‍ തീവ്രസ്വഭാവമുള്ള മുസ്‌ളീം സംഘടനകളുമായി കൈകോര്‍ക്കുന്നു എന്ന വിവരം പുറത്തറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുമുള്ള ശ്രമത്തിലാണ്.
യുഡിഎഫ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിനു മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ല. വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

പക്ഷെ വര്‍ഗീയ കത്തിക്കാനുള്ള ശ്രമത്തില്‍ കേരള സര്‍കകാര്‍ പാസാക്കിയ നിയമം റദ്ദാക്കിയാണ് കേസിന്റെ വിധി വന്നത് എന്ന കാര്യം ഹസന്‍ മറന്നു പോയി എന്നതാണ് വാസ്തവം.

1965ലെ കേരള ഹിന്ദു പൊതു ആരാധന സ്ഥല ചട്ടങ്ങള്‍ - മൂന്ന് ബി വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്, ഈ വകുപ്പ് എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രായ, ലിംഗ ഭേദമന്യേ ആരാധനക്ക് അനുമതി നല്‍കുന്ന നിയമത്തിനും ആരാധനാ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 25 (1) വകുപ്പിനും വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്. അതായത് മതവിശ്വാസ സ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന ഈ വകുപ്പുകള്‍ക്കും ആരാധന സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന നിയമത്തിനും വിരുദ്ധമായി പുതിയ നിയമം കൊണ്ടുവന്നാലും അത് കോടതി അസാധുവാക്കാനാണ് സാധ്യത എന്ന് വ്യക്തം. സംസ്ഥാന നിയമം കോടതി റദ്ദാക്കിയിരിക്കുന്നത് അത് ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്. മതപരമായ ധാര്‍മ്മികതയേക്കാള്‍ വലുത് ഭരണഘടനാപരമായ ധാര്‍മ്മികതയാണ് എന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതൊക്കെ മറച്ചുവച്ചാണ് ന്യൂനപക്ഷ പ്രീണനത്തിനൊപ്പം ഭൂരിപക്ഷ പ്രീണനത്തിനുകൂടി ഹസന്റെ ശ്രമം .

സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധിയെ നിയമം മൂലം മറികടക്കുക എളുപ്പമല്ലെന്ന് നിയമവിദഗധര്‍ പറഞ്ഞിരുന്നു
സംസ്ഥാനത്ത് നിലവിലുള്ള നിയമം റദ്ദാക്കിക്കൊണ്ട് പാര്‍ലമെന്റിന് വേണമെങ്കില്‍ ഇക്കാര്യത്തില്‍ നിയമം നിര്‍മ്മിക്കാന്‍ കഴിയും. എന്നാല്‍ ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട അനിവാര്യമായ കാര്യമാണ് ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. അതൊട്ടും എളുപ്പമല്ല. അത്തരത്തില്‍ സ്ഥാപിക്കാന്‍ സ്ത്രീപ്രവേശന വിലക്ക് നീക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് കോടതിയില്‍ കഴിഞ്ഞിട്ടില്ല. അത്തരമൊരു കാര്യം സ്ഥാപിക്കാന്‍ കഴിയാത്തത് കൊണ്ട് കൂടിയാണ് സ്ത്രീ പ്രവേശനത്തിന് നിയത്രണം ഏര്‍പ്പെടുത്തിയിരുന്ന കേരള സംസ്ഥാന നിയമം കോടതി അസാധുവാക്കിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....