ചെണ്ടചിഹ്‌നത്തില്‍ മത്‌സരിക്കുന്നവരെ തന്റെ പാര്‍ട്ടിയിലെ അംഗളായി കണക്കാക്കണം എന്ന കോടതി നിര്‍ദേശത്തിന് പാരയായി പുതിയ നീക്കളുമായി ജോസ് കെ മാണി.
കേരള കോണ്‍ഗ്രസ് (എം ) ജോസഫ് വിഭാഗമായി ഇവരെ കാണണം എന്നായിരുന്ന ജോസഫിന്റെ ആവശ്യം . ഇതാണ് കോടതി അംഗീകരിക്കാന്‍ സാധ്യതയുള്ളതെന്ന് ജോസഫ് ഗ്രൂപ്പ് വിശ്വസിക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന ഉത്തരവുമായി കോടതിയില്‍ പോയി കേരള കോണ്‍ഗ്രസ് എം എന്ന നേര് മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാനുള്ള ഉത്തരവ് നേടാനുള്ള നടപടികള്‍ ജോസ് കെ മാണി ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യം അവര്‍ കമ്മീഷന്റെ ശ്രദ്ധയിലും പെടുത്തും.
കേരള കോണ്‍ഗ്രസ് (എം) എന്നത് ജോസ് കെ. മാണി നയിക്കുന്ന പാര്‍ട്ടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീര്‍പ്പാക്കിയതാണെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, പാര്‍ട്ടി ഭാരവാഹിപ്പട്ടിക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഈ തീര്‍പ്പുണ്ടായതെന്നും ജോസ് വിഭാഗം കോടതിയില്‍ ചൂണ്ടിക്കാണിക്കും. രേഖകള്‍ കോടതിയില്‍ എത്തിയാല്‍ കാര്യങ്ങള്‍ കുഴയനാണ് സാധ്യത.
അതുമാത്രമല്ല ബാലറ്റ് പേപ്പറില്‍ സ്വതന്ത്രരായി മത്‌സരിച്ച് ജയിച്ചവര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് തടയാന്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് കോടതിക്ക് സാധിക്കില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടന അനുസരിക്കുന്ന രീതിയിലാണ് ഇക്കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുക അവിടെ കോടതി വിധികളെക്കാള്‍ ആധികാരികത കമ്മീഷന്റെ ഈര്‍പ്പിനാണ് ലഭിക്കുക. ഫലത്തില്‍ ചെണ്ടചിഹ്‌നത്തില്‍ ജയിക്കുന്ന ആളുകളെ ഒരു പാര്‍ട്ടി ഉണ്ടാക്കി അതില്‍ അംഗങ്ങളാക്കി മാറ്റി ഇല്ലങ്കില്‍ ജോസഫിനു യു ഡി എഫിനും നഷ്ടമായിരിക്കും ഫലമെന്ന് നിയമ വിദഗധര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെ ലഭിച്ച ചെണ്ട ചിഹ്‌നമായി സ്വീകരിച്ചാല്‍ കൂടുതല്‍ ഗുണം ചെയ്യും. ഇത് മനസിലാക്കിയിട്ടാണ് മോസ് ജോസഫ് ചെണ്ട നിയമസഭയിലേക്കും ചിഹ്‌നമാക്കും എന്ന സൂചന നല്‍കിയത്. പക്ഷെ നിലവില്‍ ജോസഫിന്റെ ഉപദേശകരായി നില്‍ക്കുന്നവര്‍ മോന്‍സിന്റെ വാദത്തിന് വില കൊടുത്തിട്ടില്ല.
കേസുമായി കോടതിയില്‍ നീങ്ങാം എന്നാണ് ഇവരുടെ നിലപാട്. പക്ഷെ അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ തന്നെ ചുറ്റിത്തിരിയുന്ന സ്ഥിതിയാണ് ഉണ്ടാക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....