സ്വര്‍ണകടത്ത് കേസിനിടയ്ക്ക് വിവാദമായി മാറിയ ഭീഷണിപ്പെടുത്തല്‍ സംഭവത്തില്‍ സ്വപ്‌ന സുരേഷ് മലക്കം മറിഞ്ഞു. ഭീഷണി ആരോപണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്‌ന ജയിലില്‍ എത്തിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലെത്തി ആരും ഭീഷണിപ്പെടുത്തിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും.
സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മുമ്പ് സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തിയാണ് തെളിവെടുപ്പ് നടത്തി.
ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. ബന്ധുക്കളും ഇ ഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ജയിലിലെത്തി സ്വപ്നയെ കണ്ടിട്ടില്ലന്നാണ് അന്വേഷണത്തിലെ നിഗമനം.
പരാതിയേ കുറിച്ച് സ്വപ്നയോട് ചോദിച്ചെങ്കിലും നിഷേധിക്കുകയാണ് ചെയ്തത് . ഭീഷണിയുള്ളതായി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചറിയില്ലെന്നും അഭിഭാഷകന്‍ കാണിച്ച അപേക്ഷയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായാണ് വിവരം.
മാത്രമല്ല രേഖാമൂലം പരാതി നല്‍കാനും സ്വപ്ന തയാറായിട്ടില്ല. അതിനാല്‍ സ്വപ്ന പരസ്പര വിരുദ്ധമായി സംസാരിക്കുന്നെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും . റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിങ് പരിശോധിച്ച ശേഷം സര്‍ക്കാരിന് കൈമാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....