ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം കര്‍ഷകസംഘടനകള്‍ തള്ളി. കര്‍ഷകപ്രക്ഷോഭത്തെ പ്രതിപക്ഷ പാര്‍ടികളുമായി ബന്ധപ്പെടുത്തുക വഴി പ്രധാനമന്ത്രി രാഷ്ട്രീയാക്രമണത്തിന് തുടക്കമിട്ടിരിക്കുകയാണ്. പ്രക്ഷോഭത്തെ ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള വിഷയം മാത്രമാക്കി ചുരുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കര്‍ഷകപ്രക്ഷോഭ ഏകോപന സമിതി (എഐകെഎസ്സിസി) പ്രസ്താവനയില്‍ പറഞ്ഞു. ഭരണാധികാരി എന്ന നിലയില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം മോദി വെറുമൊരു കക്ഷിനേതാവായി ചുരുങ്ങി.കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നില്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്.
കൃഷിയിലെ കോര്‍പറേറ്റ് നിക്ഷേപത്തിനായി ഒരു ലക്ഷം കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ നേരിട്ടോ സഹകരണ മേഖല വഴിയോ ഈ പണം കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടത്. ക്വിന്റലിന് 1870 രൂപ മിനിമം താങ്ങുവിലയുള്ള നെല്ല് വെറും 900 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി മനസിലാക്കണം.കൃഷിമന്ത്രി അയച്ച കത്തില്‍ പ്രതിപക്ഷ പാര്‍ടികളെക്കുറിച്ചുമാത്രമാണ് പറയുന്നത്. ഭക്ഷ്യധാന്യ ശേഖരം ഇപ്പോള്‍ തന്നെ അധികമാണെന്നും ഇനി ശേഖരിക്കാനാവില്ലെന്നുമാണ് നിതി ആയോഗ് വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാര്‍ സംഭരണമെന്നത് നിയമപരമായ നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ മന്ത്രി പറയുന്ന മിനിമം താങ്ങുവിലയ്ക്കും സര്‍ക്കാര്‍ സംഭരണത്തിനും ഒന്നും അടിസ്ഥാനവുമില്ല. മന്ത്രിയുടെ കത്തിന് വിശദ മറുപടി അടുത്ത ദിവസം നല്‍കും. സര്‍ക്കാര്‍ വ്യാജപ്രചാരണം അവസാനിപ്പിക്കണം.യുപിയില്‍ കര്‍ഷകപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ അരക്കോടി രൂപവീതം പിഴ ചുമത്തി. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും.
പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷകരും വിദഗ്ധരും രാഷ്ട്രീയപാര്‍ടികളും ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയതെന്നും മധ്യപ്രദേശില്‍ ബിജെപി സംഘടിപ്പിച്ച 'കര്‍ഷകസമ്മേളന'ത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അദ്ദേഹം പറഞ്ഞു. ചിലര്‍ പ്രകടനപത്രികയില്‍ ഈ പരിഷ്‌കാരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ച് മോദി പറഞ്ഞു. മുന്‍സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാജ്യദ്രോഹികളും കമ്യൂണിസ്റ്റുകാരും ചൈനാപക്ഷക്കാരും ഖാലിസ്ഥാനികളുമാണ് സമരത്തിന് പിന്നിലെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പഞ്ച്മഹലില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് താങ്ങുവില നല്‍കിയതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മീററ്റില്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....