തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ ട്വന്റി 20 പാര്‍ട്ടിയുടെ വിജയത്തിലും കോണ്‍ഗ്രസിനുണ്ടായ പരാജയത്തിലും പാര്‍ട്ടി നേതൃത്വത്തിനതെിരെ ആഞ്ഞെടിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സിജു കടയ്ക്കനാട്. നേതാക്കള്‍ ട്വന്റി 20 പാര്‍ട്ടിയേയും ചീഫ് കോഡിനേറ്ററും കിറ്റക്സ് ഉടമയുമായ സാബു ജേക്കബിനേയും പിന്തുണയ്ക്കുന്ന നിലപാടേ സ്വീകരിച്ചിട്ടുള്ളൂവെന്നും നേതാക്കന്‍മാര്‍ക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തുമെന്നും സിജു ആരോപിച്ചു. സിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പട്ടികജാതിക്കാരന്‍ സ്വപ്നം കാണുകയേ വേണ്ട
പ്രിയപ്പെട്ടവരേ,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ട്വന്റി20 നമ്മുടെ വാര്‍ഡുകളിലും, ബ്‌ളോക്കുകളിലും, ജില്ലാ പഞ്ചായത്തിലേക്കും അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചിട്ടുണ്ട്.ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത്, കഷ്ടപ്പെടുന്നവന് കിട്ടുന്ന ഒരു അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്.ചിട്ടി വിളിച്ചും, ലോണ്‍ എടുത്തും, കടം വാങ്ങിയും ഇലക്ഷനു മല്‍സരിക്കുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട് ഈ പാര്‍ട്ടിയില്‍.(ഞാനും അതിലൊരുവനാണ്) സംവരണ സീറ്റ് വരുമ്പോള്‍ മാത്രമാണ് പട്ടികജാതിക്കാരനെ മല്‍സരിപ്പിക്കുകയൊള്ളു. ജനറല്‍ സീറ്റില്‍ മല്‍സരിക്കാമെന്ന് പട്ടികജാതിക്കാരന്‍ സ്വപ്നം കാണുകയേ വേണ്ട.അപ്പോഴാണ് ട്വന്റി20 യുടെ വരവ്…
മൈക്കിന് മുന്നില്‍ ഉരിയാടില്ല
നമ്മുടെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാക്കന്‍മാരൊന്നും ഈ സാബുവിനെതിരെ ഒരക്ഷരം എതിര്‍ത്ത് പറയാറില്ല, പറയില്ല…മൈക്കിന് മുന്നില്‍ ഉരിയാടില്ല. ഇവരൊക്കെ ഇയാള്‍ക്ക് കൂടെ നിന്ന് രഹസ്യ ചര്‍ച്ചയും ചങ്ങാത്തവും.എന്നിട്ട് മറ്റുള്ള ഇലക്ഷന്‍ വരുമ്പോള്‍ സംസ്ഥാന നേതാക്കന്‍മാരും, ട്വന്റി20യും തമ്മില്‍ അനുരഞ്ജന ചര്‍ച്ചയും, നേതാക്കന്‍മാര്‍ക്ക് അനുകൂലമായി വോട്ട് കച്ചവടവും നടത്തും…
ഉടമുണ്ട് ഉരിഞ്ഞ് പ്രതിഷേധിക്കും
ഞാന്‍ പറഞ്ഞ് വരുന്നത്, ഇനി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന, ജില്ലാ നേതാക്കന്‍മാരെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും, മറ്റും കെട്ടിയെടുത്ത്, കുന്നത്തുനാട്ടില്‍ കൊണ്ട് വരുമ്പോള്‍, തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായ ട്വന്റി20 സാബുവിനെതിരെ ഒന്നും മിണ്ടാതെ, വായില്‍ പഴവും തിരുകി വച്ചിട്ട്, കവല പ്രസംഗം നടത്തി, പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയാല്‍ ശക്തമായി ഞാന്‍ പ്രതികരിക്കും.ഏത് കൊമ്പത്തെ സംസ്ഥാന ജില്ലാ നേതാവായാലും, ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ, മുല്ലപ്പള്ളി രാമചന്ദ്രനോ, എം.എം.ഹസ്സനോ ആരായാലും പരസ്യമായി, പൊതുവേദിയില്‍ സ്വന്തം ഉടുമുണ്ടുരിഞ്ഞ് ഞാന്‍ പ്രതിഷേധിക്കും.
പുറത്താക്കികോളൂ
നിങ്ങള്‍ക്കെന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ, എന്ത് വേണമെങ്കിലും ചെയ്യാം. ട്വന്റി20 ക്കു ഓശാന പാടുന്ന സംസ്ഥാന, ജില്ലാ നേതാക്കന്‍മാര്‍ക്ക് എതിരെ കുന്നത്തുനാട്ടില്‍ പരസ്യമായി പ്രതികരിക്കും….ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുമെങ്കില്‍, മറ്റുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചീഞ്ഞ് വളമാകാനും ഞാന്‍ തയ്യാറാണ്. എന്നെ പുറത്താക്കുന്നതിനുള്ള നടപടി ഇപ്പോഴെ തുടങ്ങിക്കോളൂ…
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....