കേരളഭരണം പിടിക്കാന്‍ വെള്ളാപ്പള്ളി നടേശനും മകനും ചേര്‍ന്ന് രൂപീകരിച്ച ബിഡിജെ സ് അഞ്ചു വയസ് പിന്നിടുമ്പോള്‍ പൂര്‍ണമായ തകര്‍ച്ചയിലേക്ക്. സമത്വമുന്നണി എന്ന പേരില്‍ കഴിഞ്ഞ തവണ മത്‌സരിച്ച പാര്‍ട്ടിക്ക് ഇത്തവണ കേരളമാകെ ലഭിച്ചിരിക്കുന്നത് 10 ല്‍ താഴെ മെമ്പര്‍മാരെ.
എസ് എന്‍ ഡി പി യില്‍ കടുത്ത എതിര്‍പ്പ് നേരിടുന്ന തുഷാറിന് നതോടെ പാര്‍ട്ടിയിലും നിലനില്‍പ്പ് ഇല്ലാത്ത അവസ്ഥയിലാണ്. ആലപ്പുഴയില്‍ അഡ്രസ് പോയ പാര്‍ട്ടിക്ക് ഈഴവ ജെല്‍റ്റില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് കോട്ടയത്താണ്.
വൈക്കം എസ് എന്‍ ഡി പി യൂണിയന്‍ നേതാവ് സെന്‍, കോട്ടയത്തെ എ ജി തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് അതിന് കാണമായത്. രണ്ട് സീറ്റാണ് ഇവിടെയും ലഭിച്ചത്. ചില സ്വതന്ത്രരെ സ്വന്തം പേരില്‍ ആക്കി അംഗ സംഖ്യ കൂട്ടിക്കാണിക്കാനുള്ള നീക്കത്തിലാണ് തുഷാര്‍.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതോടെ തുഷാറിന്റെയും കൂട്ടരുടെയും ഡല്‍ഹി മോഹം പൂര്‍ണമായും പൊലിഞ്ഞിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചാല്‍ ചുളുവില്‍ ക്യാബിനറ്റ് സ്ഥാനമായിരുന്നു ലക്ഷ്യമിട്ടത്. അതിനു പുറമെ തന്റെ വിശ്വസ്ഥന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയും നല്‍കാനുള്ള അനുമതി മോദിജിയില്‍ ലഭിക്കുമെന്നാണ് അനുയായകളോട് പറഞ്ഞിരുന്നത്.
തുഷാറിന് വേണ്ടി പണം ഇറക്കിയിരുന്ന സ്വകാര്യ പണം ഇടപാടുകാരും പിന്നോട്ട് വലിഞ്ഞിരിക്കുകയാണ്. ഇതിനിടെ
അടുത്തവര്‍ഷം ആദ്യം നടക്കുന്ന യോഗം തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പാനലിനെതിരെ മത്‌സരിക്കാനുള്ള ഒരുക്കത്തിലാണ് തുഷാറിനൊപ്പം നിന്നിരുന്ന ചിലര്‍. പാലയിലെ മുന്‍ നേതാവ് അഡ്വ : സന്തോഷ് കുമാര്‍ അടക്കമുള്ളവര്‍ അച്ചന്റെയും മകന്റെയും നീക്കങ്ങളില്‍ അസ്വസ്ഥരായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇപ്പോള്‍ ഒപ്പം നടക്കുന്ന എം ബി ശ്രീകുമാര്‍ അടക്കമുള്ളവര്‍ പരിഗണന ലഭിച്ചില്ലങ്കില്‍ വീണ്ടും എതിര്‍പ്പുമായി രംഗത്ത് എത്താനുള്ള സാധ്യതയുണ്ട്.
സമവായ സ്ഥാനാര്‍ത്ഥികളെ കണ്ടത്തി തന്റെ സീറ്റ് എസ് എന്‍ ഡി പി യില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തുഷാര്‍. ബിജു രമേശുമായി നടത്തിയ അനുരഞ്ജന നീക്കങ്ങളും പൊളിഞ്ഞത് തിരിച്ചടി ആയിട്ടുണ്ട്. ഇതിനിടെ സംഘപരിവാര്‍ സുബാഷ് വാസുവിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം , കൊല്ലം , തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കാനിരുന്ന ബി ഡി ജെ എസ് യോഗം മാറ്റി വച്ചിരിക്കുകയാണ്. എന്നു നടക്കും എന്നകാര്യം അതിന്റെ നേതാക്കള്‍ക്ക് പോലുമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....