News Beyond Headlines

30 Tuesday
December

സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളുടെ അറസ്റ്റ് 2008ല്‍ ; കേസിലെ നാള്‍ വഴികളിലേക്ക്

സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളുടെ അറസ്റ്റ് നടക്കുന്നത് 2008 നവംബര്‍ 18 ന് ആയിരുന്നു. സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെട്ട ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍നായരുടെ നേതൃത്തിലുള്ള സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് പ്രതികള്‍ക്കുമെതിരെ 2009 ജൂലൈ 17 ന് നന്ദകുമാര്‍നായരാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാര്‍ച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. കുറ്റപത്രം നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. അതിനിടെ അഭയ കേസില്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ജോമോന്റെ ഹര്‍ജിയില്‍ 2014 മാര്‍ച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ സാമുവലിനെ പ്രതിയാക്കി 2015 ജൂണ്‍ 30 ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി.

പിന്നീട് കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി ജെ.നാസര്‍ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടു. ഈ ഉത്തരവിനെതിരെ കെ ടി മൈക്കിള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ കോടതി ഉത്തരവ് റദ്ദ് ചെയ്ത്, കേസിന്റെ വിചാരണ വേളയില്‍ ക്രിമിനല്‍ നടപടി ക്രമമനുസരിച്ച് കെ ടി മൈക്കിളിനെതിരെ തെളിവ് ലഭിച്ചാല്‍ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രില്‍ 9 ന് ഉത്തരവ് ഇട്ടു. അതേസമയം, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹര്‍ജി സിബിഐ കോടതിയില്‍ പരിഗണിച്ചപ്പോഴെല്ലാം പ്രതികള്‍ ഓരോ കാരണം പറഞ്ഞ് വിടുതല്‍ ഹര്‍ജിയില്‍ വാദം പറയുന്നത് ഒമ്പത് വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ സിബിഐ കോടതി പ്രതികളായ ഫാ. കോട്ടൂരിന്റെയും ഫാ. പൂതൃക്കയിലിനെയും സിസ്റ്റര്‍ സെഫിയുടെയും വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം കേട്ട് ഒരുമിച്ച് വിധി പറഞ്ഞു. ഒന്നാം പ്രതിയും മൂന്നാം പ്രതിയും വിചാരണ നേരിടാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി, തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ നാസര്‍ 2018 മാര്‍ച്ച് 7 ന് രണ്ട് പ്രതികളുടെയും വിടുതല്‍ ഹര്‍ജി തള്ളി ഉത്തരവിട്ടു.

അതേ സമയം രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. കോട്ടയം പാറമ്പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാന്‍ ചെല്ലമ്മ ദാസ് (64) സിബിഐക്ക് നല്‍കിയ മൊഴിയില്‍ തീയതി രേഖപ്പെടുത്താഞ്ഞതിന്റെ ആനുകൂല്യത്താലാണ് രണ്ടാം പ്രതിയെ സിബിഐ കോടതി വെറുതെ വിട്ടത്. വാച്ച്മാന്‍ 2014 ഫെബ്രുവരി 28 ന് മരിച്ചു. ഇക്കാരണത്താല്‍ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷിയെ സിബിഐ കോടതിയില്‍ വിസ്തരിക്കാന്‍ കഴിയാതെ പോയി.

കേസില്‍ അവശേഷിക്കുന്ന ദൃക്‌സാക്ഷി

അതേ സമയം കേസില്‍ അവശേഷിക്കുന്ന മറ്റൊരു ദൃക്‌സാക്ഷി അടയ്ക്ക രാജു. അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചിന് 'രണ്ട് വൈദികരെ കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസില്‍ കണ്ടു' എന്ന കാര്യം സിബിഐയ്ക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഇക്കാരണത്താലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടത്. ഇത് ചൂണ്ടിക്കാട്ടി ജോമോന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളാന്‍ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതെന്നും സിബിഐ അപ്പീല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ലെന്നുമാണ്.

രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രിം കോടതില്‍ അപ്പീല്‍ നല്‍കുമെന്ന് സിബിഐ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഡിസംബര്‍ 10ന് അറിയിച്ചിട്ടുണ്ട്. ഒന്നും മൂന്നും പ്രതികളെ വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികള്‍ സുപ്രിം കോടതിയില്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ പ്രമുഖ അഭിഭാഷകരായ മുഖല്‍ റോത്തിക്കി, മനു അഭിഷേക് സിംഗ്വി എന്നിവര്‍ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹര്‍ജി സുപ്രിം കോടതിയില്‍ ജ. അബ്ദുള്‍ നാസര്‍ അധ്യക്ഷനായ ബെഞ്ച് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി സിബിഐ കോടതിയില്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടു. പ്രതികളുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി കെ സനല്‍ കുമാര്‍ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേള്‍പ്പിച്ചു.
പിന്നീട് 2019 ആഗസ്റ്റ് 26 മുതല്‍ സിബിഐ കോടതിയില്‍ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിനിടെ, കോവിഡ് - 19 വൈറസിന്റെ പശ്ചാത്തലത്തില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ പുനരാരംഭിച്ചു. സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളാണ് ആകെയുള്ളത്.

28 വര്‍ഷം കാലപ്പഴക്കമുള്ള കേസ് ആയതിനാല്‍ പല സാക്ഷികളും മരിച്ചുപോയതിനാല്‍ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാന്‍ കഴിഞ്ഞില്ല. ഡിസംബര്‍ 10 ന് പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗ വാദവും പൂര്‍ത്തിയാക്കുമ്‌ബോള്‍ അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷവും 9 മാസവും തികഞ്ഞു. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി കെ സനല്‍ കുമാറാണ് 22 ന് വിധി പറയാന്‍ ഉത്തരവ് ഇട്ടത്.

കൂറുമാറിയ സാക്ഷിക്കെതിരേ ക്രിമിനല്‍ കേസ്

കേസില്‍ കൂറുമാറിയ സാക്ഷിക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. വിചാരണ വേളയില്‍ പ്രതിഭാഗത്തേക്ക് കൂറുമാറി മൊഴി മാറ്റി പറഞ്ഞ പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷി സഞ്ജു പി മാത്യുവിനെതിരെയാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് കോടതിയില്‍ അറിയിച്ചത്. കേസില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രോസിക്യൂഷന്‍ 24ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസാണ്.

ഒന്നാം പ്രതി ഫാ. കോട്ടൂരിന് വേണ്ടി അഡ്വ.ബി.രാമന്‍പിള്ളയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഡ്വ.ജെ ജോസും വാദിച്ചു. അതിനിടെ, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കിയപ്പോള്‍ സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തിയത് വൈദ്യപരിശോധനയില്‍ കണ്ടെത്തിയെന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനും 29-ാം സാക്ഷിയുമായ ഡോ.രമയും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയില്‍ മൊഴി നല്‍കിയത് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....