കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേർന്നു സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും കൽപ്പിച്ച ഫോട്ടോഷൂട്ടിനുള്ള വേദിയാക്കി ആകാശപ്പാതയെ മാറ്റായത്.
നാലു വർഷം മുൻപാണ് നഗരമധ്യത്തിൽ ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് ഇവിടെ കമ്പികൾ നാട്ടിയത്. എന്നാല്‍ വേണ്ട പഠനങ്ങങ്ങളോ പദ്ധതികളോ ഇല്ലാതെ തുടങ്ങിയ ആകാശപ്പാത കോട്ടയം നഗരത്തിനു മുകളിൽ എട്ടുകാലി വല പോലെ തല ഉയർത്തി നിന്നു. ഇപ്പോള്‍ ഇതിന്റെ പ്‌ളാന്‍ പോലും എങ്ങും ഇല്ലന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന മറുപടി.
നിരന്തരം നാട്ടുകാരുടെ പരാതിയും സമരവും ശക്തമായി നടന്നതും, ട്രോളുകളിൽ പടവലം വള്ളി പടർന്നു കയറിയതും മാത്രമായിരുന്നു ഇതുവരെ ഈ ആകാശപ്പാതയ്ക്കുണ്ടായിരുന്ന പ്രധാന പേര്. എന്നാൽ, അതി ഭയങ്കരമായ ലൈറ്റിംങും, സൈറ്റിംങും മോഡൽ ഷൂട്ടിങുമായി ആന്റോയും സംഘവും ആകാശപ്പാതയുടെ തലവര തന്നെ മാറ്റി മറിക്കുകയായിരുന്നു.
ഒറ്റ നോട്ടത്തിൽ ആകാശപ്പാതയാണ് എന്നു തോന്നാത്ത രീതിയിൽ, ഏതോ സ്റ്റുഡിയോ ഫ്‌ളോറാണ് എന്നു തോന്നുന്നതായിരുന്നു ഈ ഫോട്ടോഷൂട്ടിലെ സ്ഥലം. വ്യത്യസ്തമായ ഷൂട്ടിനു ആന്റോയുടെ ക്യാമറയ്ക്കു മുന്നിൽ മോഡലായത് ടീന എന്ന മോഡലായിരുന്നു. ചുവന്ന സാരിയിൽ ക്രിസ്മസ് തൊപ്പി വച്ച്, നീല പ്രകാശം നിറഞ്ഞ ആകാശപ്പാതയ്ക്കടിയിലായിരുന്നു ആന്റോയുടെ ക്രിസ്മസ് ഫോട്ടോഷൂട്ട്. എന്തായാലും ആകാശപ്പാത കൊണ്ട് ഇത്തരത്തിൽ ഒരു നേട്ടമുണ്ടായല്ലോ എന്നാണ് കോട്ടയത്തുകാർക്ക് പറയാനുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....