കോണ്‍ഗ്രസിനൊപ്പം എക്കാലവും ഉറച്ചുനിന്നിരുന്ന ഓര്‍ത്തഡോക്‌സ് സഭ പൂര്‍ണമായും ബി ജെ പി പക്ഷത്തേക്ക് നീങ്ങുന്നതിന്റെ ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
സഭയുടെ അഭിമാനപ്രശ്‌നമായ പള്ളികള്‍ വിട്ടു കിട്ടുന്നതില്‍ സഭയ്‌ക്കൊപ്പം നിന്നാല്‍ ബിജെപിക്ക് രാഷ്ട്രീയ പിന്‍തുണ നല്‍കുമെന്നാണ് സഭയുടെ വാഗ്ദാനം.
ബിസിനസ് രംഗത്തെ അതികായന്‍മാരായ സഭാ നേതാക്കള്‍ തന്നെയാണ് ഈ നീക്കത്തിനു പിന്നില്‍ . കോണ്‍ഗ്രസിനെ കൊണ്ട് തങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ നേതാക്കളാണ് ഇതിന് മുന്‍ കൈ എടുക്കുന്നത്.
സഭയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ചവേണമെന്ന ആവശ്യം മുന്നോട്ടു വച്ചത്.
അതിന്റെ ചുവടു പിടിച്ചാണ് മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള കാര്യങ്ങള്‍ നീക്കിയത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തു തന്നെ ബിജെപി കേന്ദ്രനേതൃത്വമായി അടുത്തുനിന്ന പാരമ്പര്യമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക്. ക്രൈസ്തവ സഭകള്‍ ഭാരീയ പാരമ്പര്യത്തിലേക്ക് എത്തണം എന്ന് അന്ന് ബി ജെ പി ആവശ്യപ്പെട്ടപ്പോള്‍ ഭാരതീയ സഭയായി ആദ്യം പ്രഖ്യാപിച്ചത് ഓര്‍ത്തഡോക്‌സ് നേതൃത്വമായിരുന്നു. നിലവിലെ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് പ്രധാനമന്ത്രി സ്വീകരിക്കുമെന്നാണ് ക്കാര്‍ത്തഡോക്‌സ് വിലയിരുത്തല്‍.
ഇത് പുേരാഗതി ഉണ്ടായാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഭ ബി ജെ പി ക്ക് പരസ്യ പിന്‍തുണയുമായി രംഗത്ത് വന്നേക്കും. സി പി എമ്മിന് വലിയ സ്വാധീനമില്ലാത്ത സഭയാണ് ഇത് അതിനാല്‍ അവര്‍ക്ക് വലിയ നഷ്ടം വരാനില്ലണ പക്ഷെ പത്തനം തിട്ടയില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടമാക്കാന്‍ ഇത് കാരണമാവും. ഒരു എം എല്‍ എ യെ പത്തനംതിട്ടയില്‍ നിന്ന് നിയമസഭയില്‍ എത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭകളില്‍ നിന്ന് മൂന്ന് വൈദികര്‍ വീതമാണ് പങ്കെടുക്കുക. 28, 29 ദിവസങ്ങളിലാകും ചര്‍ച്ച എന്നാണ് സൂചന.
ഡിസംബര്‍ 28 നാണ് പ്രധാനമന്ത്രി ഓര്‍ത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചര്‍ച്ച നടത്തുന്നത്. ഓര്‍ത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
ഇരു സഭകള്‍ക്കും ഒരു മണിക്കൂറില്‍ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും . ആദ്യ ഘട്ട ചര്‍ച്ചയില്‍ സഭകളുടെ ആശങ്കകള്‍ പ്രധാനമന്ത്രി കേള്‍ക്കും. പ്രശ്‌ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്താകും തുടര്‍ നടപടികള്‍. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ അത് കൂടി കണക്കിലെടുത്താകും പ്രശ്‌ന പരിഹാര നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയെന്ന് ഇത് തങ്ങള്‍ക്ക് അനുകൂലമായി വരുമെന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷം പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....