കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്ന മരിയ ജയിംസിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ ഉടന്‍ നീങ്ങുമെന്ന് സൂചന. ജസ്ന വീടു വിട്ടു പോകാനുള്ള കാരണങ്ങള്‍ പൊലീസ് കണ്ടെത്തിയതായി സൂചന. ജെസ്ന തമിഴ്നാട്ടിലേക്കാണു കടന്നതെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്.
ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം ഉടന്‍ വന്നേക്കും.
ക്രിസ്മസ് ദിനത്തില്‍ ജസ്‌ന കേസില്‍ ശുഭസൂചന നല്‍കി ഡിജിപി ടോമിന്‍ തച്ചങ്കരിയും രംഗത്ത് വന്നിരുന്നു. താന്‍ ക്രൈംബ്രാഞ്ച് മേധാവിയായപ്പോള്‍ നടത്തിയ അന്വേഷണങ്ങളില്‍ ജസ്‌ന ജീവനോടെയുണ്ടെന്ന് കത്തിയെന്ന് തച്ചങ്കരി പറയുന്നു. പത്തനംതിട്ട എസ് പിയായ കെജി സൈമണ്‍ അന്വേഷണത്തില്‍ ഏറെ മുന്നോട്ട് പോയിരുന്നു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ ഇതരസംസ്ഥാനത്തേക്കുള്ള പൊലീസിന്റെ യാത്ര തടസ്സപ്പെട്ടു. അന്വേഷണം വഴിമുട്ടി. എങ്കിലും ജസ്‌നയില്‍ ഇനിയും ശുഭവാര്‍ത്തയ്ക്ക് താല്‍പ്പര്യമുണ്ട്. വിരമിക്കും മുമ്പ് ജെസ്‌നയെ കണ്ടെത്തുകയെന്ന സൈമണിന്റെ മോഹം നടക്കാതെ പോയത് കോവിഡിലെ നിയന്ത്രണം കൊണ്ടു മാത്രമാണെന്നും തച്ചങ്കരി പറയുന്നു.
ഇതുവരെ കേട്ടതൊന്നുമായിരുന്നില്ല ക്രൈംബ്രാഞ്ച് പിന്നീട് തിരിച്ചറിഞ്ഞതെന്നും തച്ചങ്കരി ഓണ്‍ ലൈന്‍ മാധ്യമത്തോടു പറഞ്ഞത് ജസ്‌നയെ കിട്ടുമെന്ന് ഉറപ്പിച്ച ശേഷമാണ് ചില സൂചനകള്‍ താന്‍ പങ്കുവച്ചതെന്നും തച്ചങ്കരി പറയുന്നു. കേരളാ പൊലീസ് ഇപ്പോഴും ഈ കേസിന് പിന്നാലെയുണ്ട്. ഒരു നാള്‍ സത്യം കണ്ടെത്തുമെന്നാണ് ഡിജിപിയുടെ വിശദീകരണം.
കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ട് കൊല്ലം പിന്നിട്ടു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നു ജസ്‌ന. മാതാവ് എട്ടുമാസം മുന്‍പ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്ന് അടുത്ത വീട്ടില്‍ അറിയിച്ചാണ് രാവിലെ 9.30ന് ജസ്‌ന ഓട്ടോറിക്ഷില്‍ കയറിയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനിയായിരുന്നു് ജെസ്ന. എന്നാല്‍, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.
ആദ്യം നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തുമ്പുകള്‍ കണ്ടത്താന്‍ പൊലീസിന് സാധിച്ചില്ല. പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, സഹപാഠികള്‍, ബന്ധുക്കള്‍ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളില്‍ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്.സംശയിക്ക തക്ക ഒന്നും ഇതില്‍ നിന്ന് കണ്ടെത്താന്‍ പൊലീസ് സാധിച്ചില്ല. ജെസ്‌ന എരുമേലിക്കടുത്ത് കണ്ണിമലയില്‍ക്കൂടി കടന്നുപോകുന്ന ബസില്‍ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ കണ്ടിരുന്നു.
തുടര്‍ന്ന് ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല. സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകള്‍ ലഭിച്ചില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....