News Beyond Headlines

08 Friday
May

മുസ്ലിംലീഗിന്റെ അപചയത്തെ ചോദ്യം ചെയ്താല്‍ വര്‍ഗീയവാദികളാകുമോയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: പിണറായില്‍ മുസ്ലിംലീഗ് നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്താല്‍ അതെങ്ങനെ വര്‍ഗീയതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാഞ്ഞു. ജനങ്ങളുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യാന്‍ ശ്രമിക്കരുത്. കേരളത്തിലെ മുസ്ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ട. വര്‍ഗീയ കാര്‍ഡിറക്കി തങ്ങള്‍ക്കു വന്നിട്ടുള്ള അപചയം പരിഹരിക്കാമെന്ന് ലീഗ് വ്യാമോഹിക്കേണ്ട. പാറപ്രം സമ്മേളനത്തിന്റെ 81ാം വാര്‍ഷികം പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പ്രത്യക്ഷപ്പെടാന്‍ നോക്കുന്ന പുതിയ ചില അവതാരങ്ങള്‍ ഞങ്ങളെ വര്‍ഗീയവാദികളാക്കാന്‍ നോക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിലും ലീഗിലും വലിയ അപചയമുണ്ട്. അതിന്റേതായ പ്രശ്‌നങ്ങളും അവര്‍ നേരിടുന്നു. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായ കൂട്ടുകെട്ട്. മറുഭാഗത്ത് സംഘപരിവാറുമായി അല്ലറചില്ലറ നീക്കുപോക്ക്. ഇതൊക്കെ സാധാരണഗതിയില്‍ ആളുകള്‍ അംഗീകരിക്കുമോ. മുസ്ലിം ബഹുജനങ്ങളില്‍ മഹാഭൂരിപക്ഷവും അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. കാരണം, മുസ്ലിംബഹുജനങ്ങളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. സമൂഹത്തിലും അങ്ങനെയാണ്. മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുമ്‌ബോള്‍ നാട്ടില്‍ മതനിരപേക്ഷതാബോധം ശക്തമായി ഉയരും.നാലു സീറ്റിനുവേണ്ടിയാണ് ലീഗ് അവിശുദ്ധ നീക്കങ്ങള്‍ നടത്തിയത്. അതംഗീകരിക്കാന്‍ ലീഗ് അണികള്‍ക്കു തന്നെ കഴിഞ്ഞില്ല. അതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നു പറയാനുള്ള ഔദ്ധത്യം ലീഗില്‍നിന്നുണ്ടായി. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അതിനോടു പ്രതികരിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍പാര്‍ടിയുമായി കൂട്ടുകെട്ടുപാടില്ലെന്ന അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ നയം ദുര്‍ബലമായെങ്കിലും പറയാന്‍ ശ്രമിച്ചയാളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനാല്‍ മുല്ലപ്പള്ളി അവിടെ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വം എടുത്തത്. ഒരു മുന്നണിയിലെ ഏതെങ്കിലും പാര്‍ടിയുടെ, സ്വാധീനമുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ നേതൃത്വം ഇന്നയാള്‍ ആകണമെന്ന് പറയാനുള്ള അവകാശം മറ്റൊരു പാര്‍ടിക്കുണ്ടോ. ആരെങ്കിലും പറയുമോ. ഇവിടെ അങ്ങനെ പറയാനുള്ള ഔദ്ധത്യം ലീഗിന് എങ്ങനെയുണ്ടായി. അത് ചോദ്യം ചെയ്താല്‍ എങ്ങനെയാണ് വര്‍ഗീയതയാവുക? തെറ്റ് സ്വന്തം പാര്‍ടിയിലും ജനങ്ങള്‍ക്കുമുന്നിലും പറയാനുള്ള ആര്‍ജവമാണ് ലീഗ് നേതൃത്വം കാണിക്കേണ്ടത്. പറ്റിയ കാര്യത്തില്‍ എന്തെങ്കിലും കുറ്റബോധമുണ്ടെങ്കില്‍, അതു തിരുത്തേണ്ടതാണെന്നു കരുതുന്നുണ്ടെങ്കില്‍ തുറന്നുസമ്മതിക്കണം. അതാണ് ശരിയായ രീതി. ഞങ്ങളുടെ മെക്കിട്ടുകേറി രക്ഷപ്പെടാമെന്നു കരുതേണ്ട. പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളെ പണ്ടൊക്കെ ഒരുപാട് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ആ സ്ഥിതിയൊക്കെ മാറി. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വരവിനെ പാര്‍ട്ടിക്കകത്തു തന്നെ ചോദ്യം ചെയ്യുന്ന നിലവന്നില്ലേ. ആദ്യം പാര്‍ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജിക്കൂ. എന്നിട്ട് മറ്റുള്ളവരേ ആക്രമിക്കാന്‍ പുറപ്പെടൂ. ഇതെല്ലാം കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാനാണെങ്കില്‍ ഈ രീതികൊണ്ടൊന്നും അതു കഴിയില്ലെന്ന് മനസിലാക്കണം. എല്‍ഡിഎഫിന്റെ അടിത്തറ വിപുലമായിരിക്കുന്നു. കൂടുതല്‍ ജനപിന്തുണ നേടാനും കഴിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....