ഗ്രൂപ്പുകളില്‍ വോയ്സ് ചാറ്റ്, എസ്ഡി കാര്‍ഡ് സ്റ്റോറേജ്, ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് പതിപ്പിനായുള്ള പുതിയ യുഐ ആനിമേഷന്‍, പുതിയ മീഡിയ എഡിറ്റര്‍, വേഗതയേറിയ ലോഡിംഗ്, മികച്ച ആനിമേറ്റഡ് സ്റ്റിക്കറുകള്‍ തുടങ്ങി ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെലിഗ്രാം. 400 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ടെലിഗ്രാമിനു ഉടന്‍ തന്നെ 500 ദശലക്ഷം കടക്കുകയെന്നാണ് ലക്ഷ്യം. ഏത് ടെലിഗ്രാം ഗ്രൂപ്പിനെയും ഒരു വോയ്സ് ചാറ്റ് റൂമിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതിനാല്‍ ഇത് ടീമുകള്‍ക്കുള്ള വെര്‍ച്വല്‍ ഓഫീസ് ഇടങ്ങളായി അല്ലെങ്കില്‍ വിവിധ കമ്മ്യൂണിറ്റികള്‍ക്കുള്ള കാഷ്വല്‍ ലോഞ്ചുകളായി ഉപയോഗിക്കാം. സിസ്റ്റം വൈഡ് ഫ്ളോട്ടിംഗ് വിജറ്റ് ഉപയോഗിക്കുന്നതിലൂടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഫുള്‍ വോയ്സ് ചാറ്റ് അനുഭവം ലഭിക്കും. ടെലിഗ്രാം ഡെസ്‌ക്ടോപ്പിന്റെയും നേറ്റീവ് മാകോസ് അപ്ലിക്കേഷന്റെയും ഉപയോക്താക്കള്‍ക്ക് ടെലിഗ്രാം ഫോക്കസ് ചെയ്യാത്തപ്പോള്‍ പോലും മൈക്ക് കണ്‍ട്രോള്‍ ചെയ്യുന്നതിന് വോയ്സ് ചാറ്റുകള്‍ക്കായി ഒരു പുഷ് ടു ടോക്ക് കീ തിരഞ്ഞെടുക്കാനാകും.
വോയ്സ് ചാറ്റ് ഓവര്‍ലേ ഫീച്ചര്‍ ഉപയോഗിച്ച്, ഏത് വോയ്സ് ചാറ്റിലും കണക്റ്റു ചെയ്തിരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് മറ്റു സംഭാഷണങ്ങള്‍ ബ്രൗസു ചെയ്യാനും സന്ദേശങ്ങള്‍ അയയ്ക്കാനും കഴിയും. മൈക്ക് കണ്‍ട്രോള്‍ കാണിക്കുകയും നിലവില്‍ ആരാണ് സംസാരിക്കുന്നതെന്ന് അറിയാനും കഴിയും. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇന്റേണല്‍ സ്റ്റോറേജ് ഫ്രീയാക്കാന്‍ എക്സ്റ്റേണല്‍ എസ്ഡി കാര്‍ഡിലേക്ക് അവരുടെ അപ്ലിക്കേഷന്‍ ഡാറ്റ നീക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.ഇതിനുപുറമെ, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ടെലിഗ്രാം പുതിയ ആനിമേറ്റഡ് സ്റ്റിക്കറുകളും ആനിമേറ്റഡ് ഇമോജികളും പുറത്തിറക്കുന്നുണ്ട്. മീഡിയ എഡിറ്റിംഗ് ടൂള്‍ ആണ് മറ്റൊരു ഫീച്ചര്‍. അത് മീഡിയ എഡിറ്ററില്‍ ഇഫക്റ്റുകള്‍, ഡ്രോയിംഗുകള്‍ അല്ലെങ്കില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാനും ഇതിനകം അയച്ച ഒരു ഫോട്ടോ എഡിറ്റുചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് പെന്‍ ബട്ടണ്‍ ടാപ്പുചെയ്ത് അവര്‍ക്ക് ലഭിച്ച ഒരു ഫോട്ടോ വേഗത്തില്‍ എഡിറ്റുചെയ്യാനും തിരികെ അയയ്ക്കാനും കഴിയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....