ഇടതുവിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐക്ക് അമ്പത് വയസ്. വിദ്യാഭ്യാസ രംഗത്തും കേരള രാഷ്ട്രീയത്തിലും നിര്‍ണ്ണായക ശക്തിയായി മാറിയാണ് സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് എസ്എഫ്‌ഐ കടക്കുന്നത്. അമ്പതാം വാര്‍ഷിക പരിപാടികള്‍ മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഓരോ സമരവും, കേരളരാഷ്ട്രീയത്തില്‍ യുവതുര്‍ക്കികളെ സൃഷ്ടിച്ചും ക്യാമ്പസുകളില്‍ കെഎസ്‌യു വളരുമ്പോഴാണ് 1970 ഡിസംബര്‍ മാസം തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ പിറവി. സിപിഎം വിദ്യാര്‍ത്ഥി സംഘടനായ സ്റ്റുഡന്റസ് ഫെഡറേഷന്‍ എ.കെ.ഗോപാലന്റെ ആശിസുകളോടെ എസ്എഫ്‌ഐയായി. സി ഭാസ്‌കരനായിരുന്നു ആദ്യ അഖിലേന്ത്യാ പ്രസിഡന്റ് പശ്ചിമബംഗാളില്‍ നിന്ന് ബിമന്‍ ബസു സെക്രട്ടറി. പുതിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കടന്ന് വരവ് ക്യാമ്പസുകളിലെ ജനാധിപത്യ വേദികളെ സജീവമാക്കി. അടിയന്തരാവസ്ഥ കാലത്തെ പ്രതിസന്ധിയായിരുന്നു എസ്എഫ്‌ഐ നേരിട്ട ആദ്യ വെല്ലുവിളി. കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, എ.കെ.ബാലന്‍, എം.എ.ബേബി, ജി.സുധാകരന്‍ തുടങ്ങിയ ഇന്നത്തെ ഒന്നാംനിര സിപിഎം നേതാക്കള്‍ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്.
കെഎസ്‌യുമായും കെഎസ്‌സിയുമായും ആശയപരമായും കായികമായും ഏറ്റുമുട്ടിയായിരുന്നു ആദ്യകാലങ്ങളില്‍ എസ്എഫ്‌ഐയുടെ വളര്‍ച്ച. ദേവപാലന്‍ മുതല്‍ അഭിമന്യുവരെ നീളുന്ന രക്തസാക്ഷികള്‍. പൊതുസമൂഹത്തില്‍ എസ്എഫ്‌ഐയുടെ രാഷ്ട്രീയ ശൈലി ചോദ്യംചെയ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ വലിയ പിന്തുണ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയെ അനിഷേധ്യ സാന്നിദ്ധ്യമാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എസ്എഫ്‌ഐയെ അടയാളപ്പെടുത്തുന്നതും ഏറ്റെടുത്ത സമരങ്ങളാണ്. അടിയന്തരാവസ്ഥ കാലം മുതല്‍ ജെഎന്‍യു പ്രക്ഷോഭം വരെ നീളുന്നു എസ്എഫ്‌ഐയുടെ സമരനാള്‍വഴികള്‍.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തെ പോരാട്ടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴും ഇടതുസര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ സമരങ്ങള്‍ക്ക് തീവ്രത കുറയുന്നതിലെ ആക്ഷേപങ്ങളും എസ്എഫ്‌ഐ നേരിട്ടു. അന്‍പതാം വയസിലേക്ക് എത്തുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്‌ഐയാണ്. ഗവണ്‍മെന്റ് എയിഡഡ് സ്ഥാപനങ്ങളിലേക്ക് പുറത്ത് സ്വകാര്യ കോളേജുകളിലെക്ക് വേരുകള്‍ പടര്‍ത്താന്‍ കഴിയാത്തതാണ് വെല്ലുവിളി. അരാഷ്ട്രീയവും, വര്‍ഗീയവുമായുള്ള ഇടപെടലുകള്‍ക്കെതിരെയാണ് സുവര്‍ണജൂബിലികാലത്ത് എസ്എഫ്‌ഐയുടെ പോരാട്ടം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....