മഹാരാജാസിന്റെ മണ്ണില്‍ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുളള സ്മാരകം നാടിന് സമര്‍പ്പിച്ചു. എറണാകുളം കലൂരില്‍ നിര്‍മ്മിച്ച അഭിമന്യു സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഇനി എന്നും എറണാകുളത്ത് ഉണ്ടാവും. കൊച്ചി കലൂരില്‍ അഭിമന്യുവിന്റെ പേരില്‍ സ്റ്റഡി സെന്റര്‍ സ്ഥാപിച്ചു. അഭിമന്യു സ്മാരക ശിലാഫലകവും മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മകന്റെ പേരില്‍ പണികഴിപ്പിച്ച സ്മാരക മന്ദിരം കാണാന്‍ അഭിമന്യുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും വട്ടവടയില്‍ നിന്നും എത്തിയിരുന്നു. കണ്ണീരോടെയായിരുന്നു അവര്‍ ചടങ്ങില്‍ പങ്കെടുത്തത്. അഭിമന്യുവിന്റെ പേരില്‍ സ്മാരകം നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്ന് സഹോദരന് പറഞ്ഞു.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് കലൂരില്‍ ആറര സെന്റ് ഭൂമിയില്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമുളള കേന്ദ്രമായി അഭിമന്യു സ്മാരക മന്ദിരം നിര്‍മ്മിച്ചത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....