മോഹന്‍ലാലിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ 'മരക്കാര്‍, അറബിക്കടലിന്‌റെ സിംഹം' തിയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ആശിര്‍വാദ് സിനിമാസ് മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം ലോക്ഡൗണും മറ്റും വന്നതോടെ നീണ്ടുപോവുകയായിരുന്നു.
മലയാളത്തിലെയും മറ്റു ഭാഷയിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം സാങ്കേതിക തികവോടെ 100 കോടി ബജറ്റിലാണ് പൂര്‍ത്തീകരിച്ചത്. ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായാണ് മോഹന്‍ലാല്‍ എത്തുന്നത്. സാമൂതിരിയുടെ കപ്പല്‍ പടയുടെ തലവനായിരുന്നു കുഞ്ഞാലി മരക്കാര്‍. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജ്ജുന്‍ സര്‍ജ്ജ, മുകേഷ്, സിദ്ദിഖ്, സുഹാസിനി, നെടുമുടി വേണു, ഇന്നസെന്റ്, ഗണേഷ് കുമാര്‍ തുടങ്ങിയവരോടൊപ്പം ബോളിവുഡ് താരം സുനില്‍ ഷെട്ടൈയും ചിത്രത്തിലുണ്ട്. കൂടാതെ യുവ താരങ്ങളായ പ്രണവ് മോഹന്‍ ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ആശീര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റര്‍ടെയ്ന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവയുടെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍രമി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സിജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....