News Beyond Headlines

29 Monday
December

ഇടതുപക്ഷം ജയിച്ചത് കിറ്റുകൊടുത്തല്ല അടിത്തട്ടില്‍ കോണ്‍ഗ്രസില്ല

ഭക്ഷ്യകിറ്റുകൊടുത്ത് ഇടതുമുന്നണി ജിച്ചുവെന്ന് മാധ്യമങ്ങള്‍ നടത്തുന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം സംഭവിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെ അവലോക യോഗത്തില്‍ ഭക്ഷ്യകിറ്റിനെക്കുറിച്ച് ചില മുതിര്‍ന്ന നേതാക്കള്‍ വാചാലമായത് ഉള്‍പ്പടെ കേട്ട ശേഷം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍.
സാങ്കേതികമായി ഇത്തം ചില ന്യായീകരണങ്ങളെല്ലാം നിരത്താന്‍ കഴിയും. പക്ഷേ ഉണ്ടായത് തോല്‍വിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ ഘോഷ യാത്ര ഫലത്തില്‍ പ്രകടമായില്ല. രാഷ്ട്രീയമായി ഇത്രയും പ്രബുദ്ധമായ ഒരു ജനത ആ ഘടകങ്ങള്‍ കണക്കിലെടുക്കാതിരിക്കണമെങ്കില്‍ അക്കാര്യങ്ങളില്‍ സത്യമുണ്ടെന്ന് അവര്‍ക്ക് തോന്നുന്നില്ല എന്നതു തന്നെയാണ.
സോളാര്‍ വിശ്വസിച്ച നാട്ടിലാണ് സ്വര്‍ണകടത്ത് തള്ളപ്പെട്ടത്, ജനങ്ങള്‍ക്ക് ബോധ്യമാവണം, പാര്‍ട്ടി നേതാക്കള്‍ അഴിമതിക്കാരാണന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല ആരു പറയുന്നു എന്ന് ജനം നോക്കുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
കേരളം ബിഹാറിലെ ഒരു കുഗ്രാമമല്ലല്ലോ. ഭക്ഷ്യ കിറ്റാണ് മാറ്റം വരുത്തിയത് എന്ന വിശ്വസിക്കുന്നില്ല. അങ്ങനെ എങ്കില്‍ നമ്മള്‍കോണ്‍ഗ്രസ് ജയിച്ച ഇടത്തും കിറ്റ് വിതരണം ഉണ്ടായില്ലേ?

കെപിസിസി നിര്‍ദ്ദേശം പരിപൂര്‍ണമായി പാലിച്ച ഇടത്തെല്ലാം ജയിച്ചു, അല്ലെങ്കില്‍ ജയത്തിനു തൊട്ടടുത്ത് എത്തി എന്നാണു പഠനം. ഭൂിപക്ഷം സ്ഥലത്തും മെറിറ്റ് ഒരു പ്രശ്‌നമായിരുന്നില്ല. ചില നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഡിസിസി അധ്യക്ഷനോട്, മെറിറ്റ് വച്ച് ഞാന്‍ നിര്‍ദേശിച്ച ചില പേരുകളുടെ കാര്യത്തില്‍ പോലും അദ്ദേഹം നിസഹായനായി. അടിത്തട്ടില്‍ ചിായോടെ പാര്‍ട്ടിയില്ല , ചില ഗ്രൂപ്പുകളാണ് ഉള്ളത്.
ഗ്രൂപ്പ് താല്‍പ്പര്യം വച്ച് അങ്ങോട്ടും ഇങ്ങോട്ടും പരാജയപ്പെടുത്താനുള്ള ശ്രമം സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉണ്ടായി. യോഗ്യരല്ലാത്ത സ്ഥാനാര്‍ഥികള്‍ വന്നപ്പോള്‍ കുമിള്‍ പോലെ റിബലുകള്‍ തലപൊക്കി. ബൂത്തിലും വാര്‍ഡിലും പോയി ആ പ്രശ്‌നം പരിഹരിക്കേണ്ടതു കെപിസിസി പ്രസിഡന്റല്ല. എല്ലാക്കാലത്തും ഇതെല്ലാം പരിഹരിക്കാന്‍ പോന്ന സംവിധാനങ്ങള്‍ പ്രാദേശികമായി ഉണ്ട്. അതു കാര്യക്ഷമമായില്ല. നേതൃത്വത്തിനൊപ്പം നിന്നിടത്തും വിജയം ഉണ്ടായി.
അതുപോലെ ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഇവിടെ തള്ളപ്പെട്ടു എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതില്‍ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോണ്‍ഗ്രസിന്റെ സമീപനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആനയും അമ്പാരിയുമായി, കൊട്ടും കുരവയുമായി അതിനു മുതിര്‍ന്നാല്‍ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് സംഭവിച്ചത്. ഇത്തരം നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തില്‍ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ അകന്നു.

പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും തിരിച്ച് സഹായിക്കുകയും ചെയ്ത എല്ലാ വിഭാഗങ്ങളും അകന്നു. ഒരു ചെറിയ വേദന പോലും അവര്‍ക്കുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. അതേ ജാഗ്രത പുലര്‍ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....