തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ നടന്നത് വലിയ ചര്‍ച്ചകളാണ്. അതുകൊണ്ട് തന്നെ ഇക്കുറി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ എഐസിസി നേരിട്ടു നടത്താനാണ് തയ്യാറെടുക്കുന്നത്.
എന്നാല്‍ ഈ മാറ്റങ്ങളൊന്നും ഈ തിരഞ്ഞെടുപ്പില്‍ നടക്കില്ലന്നും, തങ്ങള്‍ പറയുന്നിടത്ത് കാര്യങ്ങള്‍ പത്തിക്കുമെന്നും ഗ്രൂപ്പ് നേതാക്കള്‍. യുവജനങ്ങള്‍ക്ക് സീറ്റുകൊടുക്കണം എന്ന വാദത്തിന്റെ പേരില്‍ ചാണ്ടി ഉമ്മനും, ചിന്റു കുര്യന്‍ ജോയിക്കും സീറ്റ് കിട്ടുമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹെഡ് ലൈന്‍ കേരളയോട് പറഞ്ഞത്.
കേരളത്തില്‍ ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസ്സിലാക്കുന്ന പ്രക്രിയ കേന്ദ്ര നേതൃത്വം 7ന് കോഴിക്കോട്ട് തുടങ്ങും. ഇതിനായി 2016ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചതും തോറ്റതുമായ നേതാക്കളുടെ മേഖലാതല യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഇതിനു തുടര്‍ച്ചയായി മധ്യ, തെക്കന്‍ മേഖലാ യോഗങ്ങളും ചേരും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരെ കൂടാതെയാണ് 2016ല്‍ പരാജയപ്പെട്ടവരെയും വിളിക്കുന്നത്. സാഹചര്യം അവലോകനം ചെയ്യും, ഉച്ചയ്ക്കു ശേഷം ഓരോരുത്തരെയും എഐസിസി സംഘം പ്രത്യേകം കാണും.
തദ്ദേശ തിരഞ്ഞെടുപ്പു തോല്‍വിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിക്കുന്ന സംഘടനാ അഴിച്ചുപണിക്ക് ഇന്നും നാളെയുമായി ധാരണയാകുമെന്നു കരുതുന്നു.
ജനപ്രതിനിധികള്‍ ഡിസിസി അധ്യക്ഷ പദം വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ പുതിയ ഡിസിസി പ്രസിഡന്റുമാര്‍ വരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തീര്‍ത്തും നിറംകെട്ട ഡിസിസികളിലും മാറ്റം ഉണ്ടാകും.
പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്നു കേരള നേതൃത്വത്തെ എഐസിസി അറിയിച്ചു. ജില്ലയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും യോജ്യനായ ആളെത്തന്നെ നിയോഗിക്കും. ഈ ജില്ല, അല്ലെങ്കില്‍ മണ്ഡലം ഈ ഗ്രൂപ്പിന് എന്ന മട്ടിലുള്ള വീതംവയ്പ് അനുവദിക്കില്ലന്ന് എ ഐ സി സി പറയുന്നുണ്ട്. പക്ഷെ എ ഗ്രൂപ്പ് അത് അനുവദിക്കില്ല. തങ്ങളുടെ സീറ്റും സ്ഥാനാര്‍ത്ഥി ലിസ്റ്റും അവര്‍ നല്‍കും.
പോഷക സംഘടനാ ഭാരവാഹികളുടെ യോഗവും എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേരുന്നുണ്ട്. 10 ദിവസത്തോളം സംഘം കേരളത്തില്‍ തുടരും. അതേസമയം യുവാക്കള്‍ക്ക് അടക്കം കൂടുതല്‍ പരിഗണന സ്ഥാനാര്‍ത്ഥിപട്ടികയില്‍ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ ആവശ്യം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസും തയ്യാറെടുക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....