ജോസ് കെ മാണിയെ എപ്പോഴും അക്രമിച്ചിരുന്ന പി സി ജോര്‍ജിനെയും കൂട്ടരെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യു ഡി എഫില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമത്തെ ഉമ്മന്‍ചാണ്ടിയാണ് തടഞ്ഞത്. എന്നാല്‍ ഇത്തവണ ഉമ്മന്‍ചാണ്ടിയുടെ സമ്മതത്തോടെ ചര്‍ച്ചകള്‍ തുടങ്ങി.
യുഡിഎഫില്‍ ചേരാന്‍ നേരത്തെ പി സി ജോര്‍ജ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും മുസ്ലീം ലീഗും എതിര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയത്ത് യുഡിഎഫിനുണ്ടായ വലിയ പരാജയമാണ് ജോര്‍ജിനെ കൂട്ടാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചത്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മേഖലയില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാനാവുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലാ മേഖലയില്‍ തനിക്കുള്ള വോട്ടു സ്വാധീനവും, പൂഞ്ഞാര്‍ സീറ്റും ഉറപ്പിച്ചതാണ് ജോര്‍ജിന്റെ നിലവിലെ രാഷ്ട്രീയ പ്രൗഡി.
പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഷോണ്‍ ജോര്‍ജിന്റെ നിലപാടിനാണ് കൂടുതല്‍ സ്വീകാര്യത. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷോണ്‍ പൂഞ്ഞാറില്‍ മത്‌സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അതുമല്ലങ്കില്‍ ലോക് സഭയില്‍ പത്തനം തിട്ടയിലായിരിക്കും ഒരു കൈ നോക്കുക. ഇടതുപക്ഷത്തേക്ക് അടുക്കാന്‍ ഷോണ്‍ മുന്‍പ് ഒരിക്കല്‍ ശ്രമം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. അതിനാല്‍ പുതിയ നീക്കങ്ങള്‍ കരുതലോടെ ലയിരിക്കും.
ഇതിനിടെ എന്‍ സി പി യുമായി അകന്നു നില്‍ക്കുന്ന മാണി സ കാപ്പനെ ജനപക്ഷത്ത് എത്തിക്കാന്‍ ശ്രമമുണ്ട്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കാപ്പന്‍ ഷോണ്‍ ജോര്‍ജുമായി ചര്‍ച്ച നത്തിയിരുന്നു.
രണ്ട് സീറ്റ് ഉറപ്പിച്ചാല്‍ ഫെബ്രുവരിയില്‍ ഈ മുന്നണിമാറ്റവും, പാര്‍ട്ടി മാറ്റവും കേരളത്തില്‍ സംഭവിക്കാന്‍ ഇടയുണ്ട്.
പി സി ജോര്‍ജ്ജ് എത്തിയാല്‍ തന്നെ മുസ്ലിംങ്ങള്‍ മറ്റിടങ്ങളില്‍ യുഡിഎഫിന് എതിരെ തിരിയുമെന്ന ആശങ്ക ശക്തമാണ്. ലീഗിന് അടക്കം ഇക്കാര്യത്തില്‍ ഭീതിയുണ്ട്. മാത്രമല്ല അവര്‍ക്ക് പൂഞ്ഞാര്‍ സീറ്റില്‍ നോട്ടമുണ്ട്.
മാത്രമല്ല, സോളാര്‍ വിഷയത്തില്‍ അടക്കം യുഡിഎഫിനെതിരെ നിലപാട് സ്വീകരിച്ച ജോര്‍ജ്ജിനെ ഇനിയും ചുമക്കേണ്ട കാര്യമില്ലെന്ന പൊതുവികാരം യുഡിഎഫിലുണ്ട്. എന്നാല്‍, ജോസ് കെ മാണി മറുകണ്ടം ചാടിയ സാഹചര്യത്തില്‍ ജോര്‍ജ്ജിനെ ഒപ്പം കൂട്ടാമെന്ന് ചിന്തിക്കുന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....