നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ തവണ മത്സരിച്ച 24 മണ്ഡലങ്ങളിലും എത്തും. ഈ മാസം 15ആം തിയ്യതിക്ക് ശേഷമാണ് എത്തുക. അതിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ നാളെ മുതല്‍ വിളിച്ച്‌ചേര്‍ത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മാസങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലീഗ് ലക്ഷ്യം. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും പ്രത്യേക യോഗം വിളിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. ആരാകണം സ്ഥാനാര്‍ഥി എന്നതടക്കമുള്ള താത്പര്യങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് സംസ്ഥാന നേതൃത്വത്തെ അറിയിക്കാം.
അധികമായി ലഭിക്കുന്ന സീറ്റുകള്‍ ഏതാണെന്ന് വ്യക്തമായതിന് ശേഷം ആ മണ്ഡലങ്ങളിലും സമാന രീതിയില്‍ യോഗം വിളിക്കും. മണ്ഡലം കമ്മിറ്റികള്‍ ഒറ്റ പേരിലെത്തിയാലും മറ്റ് ഘടകങ്ങള്‍ കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി 5, 6, 7, 8, 9 തിയതികളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ജില്ലാ തലങ്ങളില്‍ വിളിച്ചിട്ടുണ്ട്. ഒരു ജില്ലയില്‍ രണ്ട് സംസ്ഥാന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പങ്കെടുക്കും. എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും മറ്റ് സംസ്ഥാന ഭാരവാഹികളുമാണ് മറ്റ് ജില്ലകളില്‍ പങ്കെടുക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....